വർക്ക് ഫ്രം ഹോം തുടരുന്ന ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ. ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിയില്ലെങ്കിൽ അവരുടെ ജോലി നഷ്ടമായേക്കും എന്ന രീതിയിലുള്ള മുന്നറിയിപ്പാണ് ഗൂഗിൾ നൽകുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കമ്പനിയുടെ ചെലവ് ചുരുക്കൽ പരിപാടിയുടെ ഭാഗമായി കൂടിയാണ് ഈ നീക്കം എന്നാണ് ലഭിക്കുന്ന സൂചന. 2023 ൽ വലിയ പിരിച്ചുവിടലായിരുന്നു ഗൂഗിൾ നടത്തിയത്. ഇത്തരത്തിൽ ഉള്ള ഒരു പ്രധാന നീക്കമായാണ് ഈ മുന്നറിയിപ്പിനെ കാണുന്നത്.
എന്നാൽ നിലവിൽ ഏറ്റവും കൂടുതൽ ഈ തീരുമാനം ബാധിക്കുക ഗൂഗിളിന്റെ എച്ച്ആർ യൂണിറ്റായ പീപ്പിൾ ഓപ്പറേഷൻസിനാണ്. ഓഫീസിൽ നിന്ന് 50 മൈലിനുള്ളിലെ ജീവനക്കാർ ജൂൺ മാസത്തോടെ ഹൈബ്രിഡ് ജോലികളിലേക്ക് മാറണം എന്നും അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടും എന്നാണ് ഗൂഗിളിന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്