തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോർഡ് കുതിപ്പിൽ. ഇന്ന് മാത്രം പവന് 920 രൂപയാണ് ഉയർന്നത്. ഇന്നലത്തെ 1000 രൂപയുടെ വർദ്ധനവിന് പിന്നാലെയാണ് ഈ കുതിപ്പ്. ഇതോടെ സ്വർണ്ണവില ചരിത്രത്തിലാദ്യമായി 89,000 രൂപ കടന്നു.
ഇന്ന് ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില 89,480 രൂപയാണ്. ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക് ഫീസ് എന്നിവയെല്ലാം ചേർക്കുമ്പോൾ ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 96,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും. നിലവിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 11,185 രൂപയാണ് വില.
യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടൽ ഭീഷണികളും ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയും ആഗോള വിപണികളിൽ വലിയ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചതാണ് സ്വർണ്ണവില കുത്തനെ ഉയരാൻ കാരണം.
സ്വർണ്ണത്തിന് പുറമെ വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡ് നിരക്കിലാണ്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 161 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 160 രൂപ കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്