ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ലോകത്താകമാനം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വിവിധ രാജ്യങ്ങള്‍ നടത്തിയ പ്രതിഷേധം ഇതിന്റെ ഭാഗമായിരുന്നു. നെതന്യാഹു പ്രസംഗം തുടങ്ങുന്ന വേളയില്‍ എല്ലാവരും പുറത്തേക്ക് പോകുകയാണ് ചെയ്തത്.
പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി അറബ്-ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും രാജ്യങ്ങളും ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ യുഎഇ പ്രതിനിധി നെതന്യാഹു പ്രസംഗിക്കുന്ന വേളയില്‍ ഇറങ്ങിപ്പോയില്ല എന്നാണ് റിപ്പോര്‍ട്ട്. ഇത് വ്യത്യസ്തമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. എന്തുകൊണ്ടാണ് യുഎഇ പ്രതിനിധി സഭ ബഹിഷ്‌കരിക്കാതിരുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ഏതാനും മുസ്ലിം രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. ഡൊണാള്‍ഡ് ട്രംപിന്റെ ഒന്നാമൂഴത്തില്‍ അദ്ദേഹം മുന്‍കൈ എടുത്താണ് യുഎഇ-ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ച അബ്രഹാം കരാര്‍ ഒപ്പുവച്ചത്. പിന്നീട് ഇസ്രായേല്‍ സൗദി അറേബ്യയുമായി ചര്‍ച്ച നടക്കവെയാണ് പശ്ചിമേഷ്യയിലെ രാഷ്ട്രീയം മാറി മറിഞ്ഞത്.
ഖത്തര്‍, ജോര്‍ദാന്‍, അള്‍ജീരിയ തുടങ്ങി നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ യുഎഇ ഇതിനോടൊപ്പം ചേര്‍ന്നില്ല. പകരം നെതന്യാഹുവുമായി യുഎഇയുടെ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തുകയായിരുന്നു. ഈ ചര്‍ച്ചയാണ് യുഎഇയെ മാറ്റി ചിന്തിപ്പിച്ചതത്രെ.
യുഎഇ ഇസ്രായേലിനോട് ആവശ്യപ്പെട്ടത് ഇതാണ്
ബഹിഷ്‌കരണം പ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്യുക എന്നും ചര്‍ച്ചയിലൂടെ പരിഹാരം കാണുകയാണ് വേണ്ടതെന്നും യുഎഇ നിലപാട് സ്വീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ ആക്രമണം നിര്‍ത്തണം, സഹായ വസ്തുക്കളുടെ വിതരണം നടക്കണം, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ നെതന്യാഹുവുമായുള്ള ചര്‍ച്ചയില്‍ ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു എന്നാണ് വിവരം.
എന്നാല്‍ മേഖലയിലെ രാജ്യങ്ങളുടെ ഒറ്റക്കെട്ടായുള്ള പ്രതിഷേധത്തില്‍ നിന്ന് യുഎഇ വിട്ടുനിന്നത് ശരിയായില്ല എന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവച്ചു. സമാധാനം പുലരുക ചര്‍ച്ചയിലൂടെ മാത്രമാണ് എന്ന് യുഎഇയെ പിന്തുണയ്ക്കുന്നവരും അഭിപ്രായപ്പെടുന്നു. ഇറങ്ങിപ്പോകുന്നതിനേക്കാള്‍ നല്ല മാര്‍ഗം ചര്‍ച്ചയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പാലസ്തീന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു എന്നതാണ് രാജ്യാന്തര തലത്തില്‍ സംഭവിക്കുന്ന പുതിയ മാറ്റം. ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെ നിരവധി പ്രമുഖ രാജ്യങ്ങളാണ് പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിരിക്കുന്നത്. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യം പല രാജ്യങ്ങളും ഉന്നയിച്ചു. എന്നാല്‍ ഗാസയില്‍ ആക്രമണം തുടരുമെന്നു നെതന്യാഹു വ്യക്തമാക്കി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1