യുഎസ്സില്‍ തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടം പ്രസിഡന്റ് പദവി അലങ്കരിക്കാന്‍ തയ്യാറെടുക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. കമല ഹാരിസിനോട് ഏറ്റുമുട്ടി തുടക്കത്തില്‍ പിന്നില്‍ ആയെങ്കിലും പിന്നീട് ശക്തമായി അദ്ദേഹം തിരിച്ചുവരികയായിരുന്നു. വിമര്‍ശകര്‍ പോലും എഴുതിയ തള്ളിയ സമയത്ത് തിരിച്ചുവന്ന ചരിത്രമുണ്ട് ട്രംപിന്.
2016ല്‍ ഹിലരി ക്ലിന്റണ്‍ മുന്നിട്ട് നിന്നെങ്കില്‍ ഇലക്ട്രല്‍ വോട്ടിന്റെ മികവില്‍ അദ്ദേഹം വിജയിച്ച് കയറുകയായിരുന്നു. അതേസമയം ട്രംപിന് ലേഡീസ് മാന്‍ എന്നൊരു വിശേഷണവും അമേരിക്കന്‍ രാഷ്ട്രീയത്തിലുണ്ട്. പല കാലങ്ങളിലായി നിരവധി റിലേഷന്‍ഷിപ്പുകളുടെ ഭാഗമായിരുന്നു ട്രംപ്. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന സ്ത്രീകള്‍ ആരൊക്കെയാണെന്ന് നോക്കാം.
ഡൊണാള്‍ഡ് ട്രംപിന്റെ പ്രണയകഥ ആരംഭിക്കുന്നത് ഇവാനയില്‍ നിന്നാണ്. 1976ല്‍ ഇരുവരും ഒരു ഹോട്ടലില്‍ വെച്ചാണ് കണ്ടുമുട്ടിയത്. ആ സമയം ഇവാന വിവാഹിതയായിരുന്നു. എന്നാല്‍ ട്രംപുമായുള്ള അഗാധമായ പ്രണയത്തില്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. ചെക്കോസ്ലോവാക്യക്കാരിയാണ് ഇവാന. വിവാഹ ശേഷം ഇവാന യുഎസ്സിലേക്ക് താമസം മാറുകയായിരുന്നു. ഡൊണാള്‍ഡ് ജൂനിയര്‍, ഇവാന്‍ക, എറിക് എന്നീ മൂന്ന് മക്കളാണ് ട്രംപിന് ഈ ബന്ധത്തില്‍ ഉള്ളത്.
ട്രംപ് രണ്ടാമത് വിവാഹം കഴിക്കുന്നത് മോഡലായ മാര്‍ലയെയാണ്. ഇരുവരും ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് പാര്‍ട്ടിയില്‍ വെച്ചാണ് കണ്ടുമുട്ടുന്നത്. ആ സമയം മാര്‍ല ഫാഷന്‍ മേഖലയില്‍ പ്രശസ്തി നേടി വരുന്നയേണ്ടായിരുന്നുള്ളൂ. 1993ലാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ ഈ ബന്ധം നാല് വര്‍ഷം മാത്രമാണ് നിലനിന്നത്. കാര്‍ലയ്ക്ക് ട്രംപിന്റെ സുരക്ഷാ ഗാര്‍ഡുമായുണ്ടായ ബന്ധമാണ് വിവാഹ മോചനത്തിന് കാരണമായത്. എന്നാല്‍ 1999ല്‍ മാത്രമാണ് നിയമപരമായി ഈ ബന്ധം വേര്‍പ്പെടുത്തിയത്.
ട്രംപിന്റെ മൂന്നാം വിവാഹമാണ് മെലാനിയയുമായിട്ടുള്ളത്. ആറ് വര്‍ഷത്തോളം ഇരുവരും ഡേറ്റിംഗിലായിരുന്നു. 2005 ജനുവരി 22നാണ് ട്രംപ് മെലാനിയയെ വിവാഹം ചെയ്യുന്നത്. ഈ വിവാഹത്തില്‍ ട്രംപിന് ഒരു മകനാണ് ഉള്ളത്. ബാരന്‍ ട്രംപ് എന്നാണ് മകന്റെ പേര്. ട്രംപ് പ്രസിഡന്റായപ്പോള്‍ മെലാനിയയായിരുന്നു പ്രഥമ വനിത.
അതേസമയം ട്രംപിന് വിവാഹത്തിലെത്താത്ത പ്രണയബന്ധങ്ങളുമുണ്ട്. പ്രമുഖ ഫാഷന്‍ മോഡലാലയ കൈലി ബാക്സുമായുള്ള ട്രംപിന്റെ ബന്ധം മാധ്യമങ്ങളില്‍ അടക്കം നിറഞ്ഞുനിന്നിരുന്നു. 1995ലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. ഇരുവരും തമ്മില്‍ ബന്ധം പിന്നീട് സൗഹൃദത്തിലേക്ക് വഴിമാറിയിരുന്നു. കുറച്ചുകാലം ഈ ബന്ധം നിലനിന്നെങ്കിലും പിന്നീട് കൈലി ട്രംപില്‍ നിന്ന് അകലുകയായിരുന്നു.
മോഡലായ അല്ലിസന്‍ ജിയാനിനിയുമായുള്ള ട്രംപിന്റെ പ്രണയബന്ധങ്ങളും ഏറെ മാധ്യമശ്രദ്ധ നേടിയതാണ്. 1997ലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. ആ സമയം ട്രംപിന് 50 വയസ്സും ജിയാനിനിക്ക് 27 വയസ്സുമായിരുന്നു പ്രായം. കാരാ യങ്, മോഡലായ റോവാന്‍ ബ്രൂവര്‍ ലെയിന്‍, മോഡലും നടിയുമായ അന്നാ നിക്കോള്‍ സ്മിത്ത് എന്നിവരും ട്രംപിന്റെ കാമുകിമാരായിരുന്നു. എന്നാല്‍ ഇതൊന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1