ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയര്‍ സ്ഥാനം ഒഴിയുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് മെലിന്‍ഡ വിവരം പങ്കുവച്ചത്. ഈ തീരുമാനത്തിലേക്ക് എത്തുന്നത് എളുപ്പമായിരുന്നില്ലെന്ന് അവര്‍ എക്സില്‍ കുറിച്ചു.
മെലിന്‍ഡയും മുന്‍ ഭര്‍ത്താവ് ബില്‍ ഗേറ്റ്സും ചേര്‍ന്ന് രൂപീകരിച്ച 'ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍' കഴിഞ്ഞ 20 വര്‍ഷമായി ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളില്‍ ഒന്നാണ്. താനും ബില്ലും ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത അടിത്തറയോര്‍ത്തും ലോകമെമ്പാടുമുള്ള അസമത്വങ്ങള്‍ പരിഹരിക്കുന്നതിന് ഫൗണ്ടേഷന്‍ ചെയ്യുന്ന അസാധാരണമായ പ്രവര്‍ത്തനത്തെക്കുറിച്ചും വളരെയധികം അഭിമാനിക്കുന്നുവെന്നും തന്റെ എക്സ് പോസ്റ്റില്‍ മെലിന്‍ഡ ഫ്രഞ്ച് കുറിച്ചു.
2021 മെയില്‍ ദമ്പതികള്‍ വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷവും ഫൗണ്ടേഷന്‍ വളര്‍ത്തികൊണ്ടുവന്ന സിഇഒ സുസ്മാനെയും ഫൗണ്ടേഷന്റെ ട്രസ്റ്റി ബോര്‍ഡിനെയും അവര്‍ പ്രശംസിച്ചു. പിവറ്റല്‍ വെഞ്ചേഴ്സ് എന്ന തന്റെ സ്ഥാപനത്തിലൂടെ ജീവകാരുണ്യത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള സന്നദ്ധതയും അവര്‍ പ്രകടിപ്പിച്ചു. പിവോട്ടല്‍ വെഞ്ച്വേഴ്സ് വഴി ഇതിനകം തന്നെ ചില നിക്ഷേപങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഫൗണ്ടേഷന് നല്‍കിയ നിര്‍ണായക സംഭാവനകള്‍ക്ക് മുന്‍ ഭാര്യ ഫ്രഞ്ച് ഗേറ്റ്സിനോട് ബില്‍ ഗേറ്റ്സ് നന്ദി പറഞ്ഞു. ഫൗണ്ടേഷന്റെ പേര് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്നാക്കി മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. ഗേറ്റ്സുമായുള്ള കരാറിന്റെ ഭാഗമായി ഫ്രഞ്ച് ഗേറ്റ്സിന് 12.5 ബില്യണ്‍ ഡോളര്‍ ലഭിക്കും. ഇത് സ്ത്രീകളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചുള്ള ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഫൗണ്ടേഷന്റെ എന്‍ഡോവ്മെന്റില്‍ നിന്നല്ല, ഫണ്ട് വ്യക്തിപരമായാണ് ഗേറ്റ്സ് നല്‍കുന്നതെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. എയ്ഡ്സ്, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള ഗവി, വാക്സിന്‍ അലയന്‍സ്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ഗ്ലോബല്‍ ഫണ്ട് തുടങ്ങിയ പ്രമുഖ അന്തര്‍ദേശീയ സ്ഥാപനങ്ങളെ പിന്തുണയ്ക്കാന്‍ വലിയ ധനസഹായമാണ് ഗേറ്റ്സ് ഫൗണ്ടേഷന്‍ നല്‍കുന്നത്. കുട്ടികളുടെ പോഷകാഹാരക്കുറവ്, മാതൃ ആരോഗ്യം, പോളിയോ നിര്‍മാര്‍ജനം, മലേറിയ ചികിത്സ, പ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനും ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ ചെറുകിട കര്‍ഷകരെ സഹായിക്കാനും ഫൗണ്ടേഷന്‍ കോടികള്‍ സംഭാവന ചെയ്തിട്ടുണ്ട്.
യുഎസില്‍ വിദ്യാഭ്യാസ നയത്തിനും ഗവേഷണത്തിനും ഫൗണ്ടേഷന്‍ ധനസഹായം നല്‍കി, ഇപ്പോള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജന സംരംഭങ്ങള്‍ക്ക് പിന്തുണ വര്‍ദ്ധിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തിരിക്കുകയാണെന്ന് റോക്ക്‌ഫെല്ലര്‍ ഫിലാന്‍ട്രോപ്പി അഡൈ്വസേഴ്സിന്റെ പ്രസിഡന്റും സിഇഒയുമായ ലതന്യ മാപ്പ് പറഞ്ഞു. ഈ പ്രഖ്യാപനം നമ്മളില്‍ പലര്‍ക്കും ആശ്ചര്യകരമായി തോന്നാം. പക്ഷേ ഒറ്റ നിമിഷം കൊണ്ടുമാത്രം എടുത്ത തീരുമാനമല്ലിത്. ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രോഗ്രാമുകള്‍ക്കുള്ളില്‍ ജെന്‍ഡര്‍ ഇക്വിറ്റി ലെന്‍സ് ഉറപ്പിക്കാന്‍ ഫ്രഞ്ച് ഗേറ്റ്സ് ഇതിനകം തന്നെ സഹായിച്ചിട്ടുണ്ട്. അത് അവരുടെ രാജിക്ക് ശേഷവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ ഏഴിന് ഫ്രഞ്ച് ഗേറ്റ്സ് ഔദ്യോഗികമായി സ്ഥാനമൊഴിയുമ്പോള്‍, ഫൗണ്ടേഷന്‍ ബോര്‍ഡിന്റെ ഏക ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് ആയിരിക്കും. എന്നിരുന്നാലും സിഇഒ എന്ന നിലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സുസ്മാന്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ചെയ്തു വരുന്നുണ്ട്. ഫ്രഞ്ച് ഗേറ്റ്‌സിന്റെ തീരുമാനം അദ്ദേഹം ജീവനക്കാരെ അറിയിച്ചിരുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസിലും ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ കുറഞ്ഞു വരുന്നത് കണ്ടപ്പോള്‍ ആ പാത മാറ്റുന്നതില്‍ ജീവിതത്തിന്റെ അടുത്ത അധ്യായം ഉപയോഗിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഫ്രഞ്ച് ഗേറ്റ്‌സിനെ കുറിച്ച് സുസ്മാന്‍ പറഞ്ഞു. ലിംഗസമത്വത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് കാരണം പലരും ഫൗണ്ടേഷന്റെ ഭാഗികമായത് തനിക്ക് അറിയാമെന്നും സുസ്മാന്‍ കൂട്ടിച്ചേര്‍ത്തു.
'മെലിന്‍ഡ ഇവിടെ എത്ര പ്രിയപ്പെട്ടവളാണെന്ന് എനിക്കറിയാം' സുസ്മാന്‍ എഴുതി. ഗേറ്റ്സ് ഫൗണ്ടേഷന് 2023 ഡിസംബര്‍ വരെ 75.2 ബില്യണ്‍ ഡോളര്‍ എന്‍ഡോവ്മെന്റ് ഉണ്ടെന്ന് ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. 2024 ല്‍ അതിന്റെ പ്രവര്‍ത്തനത്തിലൂടെ 8.6 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1