അസാധാരണവും ശക്തവുമായ സൗര കൊടുങ്കാറ്റിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. അമേരിക്കയില്‍ കടുത്ത നാശം വിതക്കാന്‍ പോകുന്ന സൗര കൊടുങ്കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ എത്തുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സൗരോര്‍ജ്ജ കൊടുങ്കാറ്റിന്റെ അനന്തര ഫലമായി വൈദ്യുതിയും ആശയവിനിമയവും അടക്കം തടസപ്പെടുമെന്നും മുന്നറിയില്‍ പറയുന്നു.
മെയ് പത്തിന് ഉച്ച കഴിഞ്ഞ് ഒരു സൗരപ്രവാഹം ഭൂമിയില്‍ എത്തിയിരുന്നു. അപ്പോള്‍ തന്നെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ അപൂര്‍വമായ ഭൂകാന്തിക കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പ്രത്യാഘാതം ഈ വാരാന്ത്യത്തിലും ഒരുപക്ഷേ അടുത്ത ആഴ്ചയിലും നീണ്ടുനില്‍ക്കും. സൂര്യന്റെ അന്തരീക്ഷത്തില്‍ ഒരു വലിയ സ്‌ഫോടനം നടക്കുന്നതിനെ ആണ് സൗരോര്‍ജ്ജ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ഇത് ഭൂമിയുടെ കാന്തിക മണ്ഡലത്തെ തടസപ്പെടുത്തും. തല്‍ഫലമായി ജീവജാലങ്ങള്‍ക്ക് അപായം സംഭവിക്കുന്നതിനൊപ്പം സാങ്കേതിക ഉപകരണങ്ങള്‍, ജിപിഎസ്, വൈദ്യുത ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയെ എല്ലാം തകര്‍ക്കും എന്നുമാണ് പറയപ്പെടുന്നത്.
20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ കൊടുങ്കാറ്റാണ് ഇത് എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. അതിനാല്‍ തന്നെ ഭ്രമണപഥത്തിലെ പവര്‍ പ്ലാന്റുകളുടെയും ബഹിരാകാശ വാഹനങ്ങളുടെയും ഓപ്പറേറ്റര്‍മാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്ക് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ നല്‍കിയിട്ടുണ്ട്.
1989 ല്‍ സൗരോര്‍ജ്ജ കൊടുങ്കാറ്റ് ഉണ്ടായിരുന്നു. ഇത് വലിയ വിനാശകരമായിരുന്നു. മധ്യ അമേരിക്കയിലും ഹവായിയിലും ആണ് ഇത് വലിയ നാശനഷ്ടമുണ്ടാക്കിയത്. എന്നാല്‍ അത്തരം തീവ്രത ഇത്തവണ പ്രതീക്ഷിക്കുന്നില്ല എന്നാണ് എന്‍ഒഎഎ ബഹിരാകാശ കാലാവസ്ഥാ പ്രവചകന്‍ ഷോണ്‍ ഡാല്‍ പറയുന്നത്. ഈ കൊടുങ്കാറ്റ് പവര്‍ ഗ്രിഡുകള്‍ക്കുള്ള ഉയര്‍ന്ന വോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്ക് അപകടമുണ്ടാക്കും. ഉപഗ്രഹങ്ങളെയും ഭൂമിയിലെ നാവിഗേഷന്‍, ആശയവിനിമയ സേവനങ്ങളെയും തടസപ്പെടുത്തിയേക്കാം എന്നും അദ്ദേഹം പറഞ്ഞു.
2003 ല്‍ ഉണ്ടായ ഒരു തീവ്ര ഭൂകാന്തിക കൊടുങ്കാറ്റ്, സ്വീഡനിലെ വൈദ്യുതിബന്ധം തകര്‍ക്കുകയും ദക്ഷിണാഫ്രിക്കയിലെ പവര്‍ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. കൊടുങ്കാറ്റ് അവസാനിച്ചാലും, ജിപിഎസ് ഉപഗ്രഹങ്ങളും ഗ്രൗണ്ട് റിസീവറുകളും തമ്മിലുള്ള സിഗ്നലുകള്‍ സ്‌ക്രാംബിള്‍ ചെയ്യപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യാം. മെയ് 8 മുതല്‍ സൂര്യന്‍ ശക്തമായ സൗരജ്വാലകളാണ് സൃഷ്ടിച്ചത്.
അതിന്റെ ഫലമായി കുറഞ്ഞത് ഏഴ് പ്ലാസ്മയെങ്കിലും പൊട്ടിത്തെറിച്ചിട്ടുണ്ടാകാം എന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓരോ പൊട്ടിത്തെറിയും കൊറോണല്‍ മാസ് എജക്ഷന്‍ എന്നാണ് അറിയപ്പെടുന്നത്. അതേസമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏഴ് ബഹിരാകാശ സഞ്ചാരികള്‍ക്ക് കൊടുങ്കാറ്റ് ഗുരുതരമായ ഭീഷണി ഉയര്‍ത്തില്ലെന്ന് നാസ അറിയിച്ചു. റേഡിയേഷന്‍ ലെവലുകള്‍ വര്‍ധിച്ചതാണ് ഏറ്റവും വലിയ ആശങ്ക.
എന്നാല്‍ ആവശ്യമെങ്കില്‍ സ്റ്റാന്‍ഡിന്റെ മെച്ചപ്പെട്ട കവചമുള്ള ഭാഗത്തേക്ക് ക്രൂവിന് മാറാന്‍ കഴിയുമെന്ന് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ റോബ് സ്റ്റീന്‍ബര്‍ഗ് പറഞ്ഞു. അമിതമായ വികിരണം നാസയുടെ ചില ശാസ്ത്ര ഉപഗ്രഹങ്ങള്‍ക്കും ഭീഷണിയായേക്കാം. കേടുപാടുകള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമെങ്കില്‍ അതീവ സെന്‍സിറ്റീവ് ഉപകരണങ്ങള്‍ ഓഫ് ചെയ്യുമെന്ന് ബഹിരാകാശ ഏജന്‍സിയുടെ ഹീലിയോഫിസിക്‌സ് സയന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ആന്റി പുള്‍ക്കിനന്‍ പറഞ്ഞു.
സൂര്യനെ കേന്ദ്രീകരിച്ചുള്ള നിരവധി ബഹിരാകാശ വാഹനങ്ങള്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നുണ്ട്. സൗരോര്‍ജ്ജ കൊടുങ്കാറ്റിന്റെ പ്രഭാവത്തില്‍ തകര്‍ന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ശരിയാക്കി എടുക്കണം എങ്കില്‍ മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടി വന്നേക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1