മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നത് ഉയര്‍ന്ന തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് അനിവാര്യമാണ്. എന്നാല്‍ ജോലി ലഭിച്ചതുകൊണ്ടു മാത്രം ജീവിത സാഹചര്യങ്ങള്‍ മികച്ചതാണെന്ന നിഗമനത്തില്‍ എത്തിച്ചേരാനാകില്ല. തൊഴിലിടത്തില്‍ നേരിടുന്ന അനുഭവങ്ങള്‍ ജീവിതത്തിന്റെ ആകെയുള്ള നിലവാരത്തെ ബാധിക്കുന്നുണ്ട്. ഇന്ത്യയിലെ ജീവനക്കാരില്‍ 86 ശതമാനവും തൊഴിലിടത്തില്‍ പോരാടുകയോ അങ്ങേയറ്റം കഷ്ടപ്പെടുകയോ ചെയ്യുന്നവരാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം.
ആഗോള തലത്തില്‍ ജീവനക്കാരുടെ മാനസികാരോഗ്യവും ക്ഷേമവും പരിശോധിക്കുന്ന ഗാലപ്പ് 2024 സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ വര്‍ക്ക്പ്ലേസ് റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം പുറത്തുവന്നിരിക്കുന്നത്.
അമേരിക്കന്‍ അനലിറ്റിക്‌സ് കമ്പനിയായ ഗാലപ്പ് നടത്തിയ പഠനത്തില്‍ ജീവനക്കാരുടെ തൊഴിലിടത്തിലെ സാഹചര്യങ്ങളെ അഭിവൃദ്ധിക്ക് സഹായിക്കുന്നത്, പോരാടേണ്ടി വരുന്നത്, കഷ്ടപ്പാടുകള്‍ നിറഞ്ഞത് ഇങ്ങനെ മൂന്നായി തരംതിരിച്ചിരുന്നു. ഇന്ത്യയിലെ ജീവനക്കാരില്‍ 86 ശതമാനവും തങ്ങളുടെ തൊഴിലിടം പോരാട്ടങ്ങള്‍ നിറഞ്ഞതോ കഷ്ടപ്പാടുകള്‍ നിറഞ്ഞതോ ആണെന്നാണ് വെളിപ്പെടുത്തിയത്. 14 ശതമാനം മാത്രമാണ് അഭിവൃദ്ധിക്ക് ഉതകുന്ന സാഹചര്യം തൊഴിലിടത്തില്‍ ഉള്ളതായി അംഗീകരിച്ചത്.
അഭിവൃദ്ധി പ്രാപിക്കുന്ന അന്തരീക്ഷത്തില്‍ ജോലിചെയ്യുന്നവരുടെ ആഗോളതലത്തിലുള്ള കണക്ക് 34 ശതമാനമാണെന്നിരിക്കെ ഇന്ത്യയിലെ തൊഴില്‍ സാഹചര്യങ്ങളുടെ ദയനീയ അവസ്ഥയിലേക്ക് പഠന റിപ്പോര്‍ട്ട് വെളിച്ചം വീശുന്നുണ്ട്. വരുന്ന അഞ്ച് വര്‍ഷക്കാലം വളര്‍ച്ചയുടേതായിരിക്കുമെന്ന കാഴ്ചപ്പാടോടെ നിലവിലെ ജീവിത സാഹചര്യങ്ങള്‍ക്ക് ഏഴോ അതിനു മുകളിലോ റേറ്റിങ് നല്‍കിയവരാണ് ഒന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
നിലവിലെ ജീവിത സാഹചര്യത്തില്‍ അനിശ്ചിതത്വം ഉള്ളവരും പ്രതികൂല മനോഭാവമുള്ളവരും സാമ്പത്തികമായി വിഷമിക്കുന്നവരും സമ്മര്‍ദ്ദം അനുഭവിക്കുന്നവരും പോരാടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഭാവിയെ പറ്റിയുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് അങ്ങേയറ്റം ദയനീയ സ്ഥിതിയില്‍ ജീവിത സാഹചര്യങ്ങള്‍ക്ക് നാലോ അതില്‍ താഴെയോ റേറ്റിങ് നല്‍കിയവരാണ് കഷ്ടപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതു മുതല്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം, വിഷമങ്ങള്‍, ശാരീരികമായ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം ഇവര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. അഭിവൃദ്ധി പ്രാപിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോലെയുള്ള പരിരക്ഷകള്‍ ഇല്ലാത്തവരാണ് കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്നത്.
എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല ദക്ഷിണേഷ്യന്‍ മേഖലയില്‍ പൊതുവേ ഈ ട്രെന്‍ഡാണ് നിലനില്‍ക്കുന്നത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യയിലെ ആകെ കണക്കെടുത്താല്‍ 15 ശതമാനം ജീവനക്കാര്‍ മാത്രമാണ് സ്വയം അഭിവൃദ്ധി പ്രാപിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുള്ളത്. തൊഴിലടത്തില്‍ വളര്‍ച്ച നേടുന്നവര്‍ 14 ശതമാനം മാത്രമാണെങ്കിലും ദക്ഷിണേഷ്യയിലെ ആകെ കണക്കെടുക്കുമ്പോള്‍ ഈ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുന്ന ജീവനക്കാരുള്ള രാജ്യം നേപ്പാളണ് (22 ശതമാനം). തൊഴില്‍ സാഹചര്യങ്ങളില്‍ പതിവായി ദേഷ്യം തോന്നുന്നതായി 35 ശതമാനം ഇന്ത്യന്‍ ജീവനക്കാരും സമ്മതിക്കുന്നു. ഇത് ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. എന്നാല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരുടെ കണക്കുകളില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നിലാണ്. 32 ശതമാനം ജീവനക്കാര്‍ മാത്രമാണ് മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് വ്യാകുലപ്പെടുന്നത്.
സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും ആണെങ്കിലും തൊഴിലില്‍ ഊര്‍ജ്ജസ്വലതയോടെ ഇടപഴകുന്നവരാണ് ഇന്ത്യയിലെ 32 ശതമാനം ജീവനക്കാരും. ഇക്കാര്യത്തില്‍ ആഗോള ശരാശരി 23 ശതമാനം മാത്രമാണ്. അതായത് ഇന്ത്യയില്‍ ജോലിക്കാര്‍ ക്ഷേമത്തിന്റെയും ജീവിതനിലവാരത്തിന്റെയും കാര്യത്തില്‍ ബുദ്ധിമുട്ടുകയോ പോരാടുകയോ ചെയ്യുന്നുണ്ടെങ്കിലും അവരില്‍ ഏറിയ പങ്കും ജോലിയോട് ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും പുലര്‍ത്തുന്നുവെന്നാണ് പഠനം വെളിവാക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1