ആഢംബരത്തിന്റെ അവസാന വാക്ക് ബ്രൂണൈ സുല്‍ത്താന്‍ !

SEPTEMBER 4, 2024, 12:41 PM

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രൂണൈയിലെത്തിയിരിക്കുകയാണ്. സുല്‍ത്താന്‍ ഹസനാല്‍ ബോല്‍ക്കിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ബ്രൂണൈയിലെത്തുന്നത്. ദീര്‍ഘകാലമായി ഭരിക്കുന്ന രാജാവായ ബ്രൂണൈ, വെറുമൊരു ഭരണാധികാരി മാത്രമല്ല. വലിയ സമ്പത്തും അതുപോലെ ആഡംബര ജീവിതശൈലിയും പിന്തുടരുന്നയാളാണ് ഹസന്നല്‍ ബോല്‍ക്കിയ.

ലോകത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരവും ബോല്‍ക്കിയക്കുണ്ട്. അഞ്ച് ബില്യണ്‍ മൂല്യം വരുന്ന കാറുകളാണ് അദ്ദേഹത്തിനുള്ളത്. അതില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ ആഡംബരം എത്രത്തോളമുണ്ടെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. ഹസനല്‍ ബോല്‍ക്കിയക്ക് മുപ്പത് ബില്യണാണ് ആസ്തി, ബ്രൂണൈയുടെ എണ്ണ-വാതക ശേഖരത്തില്‍ നിന്നാണ് പ്രധാനമായും ഈ ധനം ലഭിക്കുന്നത്. അതുകൊണ്ടാണ് രാജകീയ ജീവിതം ബോല്‍ക്കിയ നയിക്കുന്നത്. ഏഴായിരം ആഡംബര വാഹനങ്ങള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഈ കാര്‍ ശേഖരത്തില്‍ 600ഓളം റോള്‍സ് റോയ്സ് കാറുകളുമുണ്ട്.

ലോകത്തെ ഏറ്റവും വിലയേറിയ കാറുകളിലൊന്നാണ് റോള്‍സ് റോയ്സ് കാറുകള്‍. ഇതിന്റെ ഗിന്നസ് ലോക റെക്കോര്‍ഡ് അടക്കം ബോല്‍ക്കിയക്ക് സ്വന്തമാണ്. 450 ഫെരാരികളും, 380 ബെന്റ്ലി കാറുകളും ഇതിലുണ്ട്. പോര്‍ഷെകള്‍, ലമ്പോര്‍ഗിനികള്‍, മേയ്ബാച്ചുകള്‍, ജാഗ്വറുകള്‍, ബിഎംഡബ്ല്യുകള്‍, മക്ലാരനുകള്‍ എന്നിവയെല്ലാം ഈ ശേഖരത്തില്‍ ഇഷ്ടം പോലെയുണ്ട്.

അതേസമയം ഹസനല്‍ ബോല്‍ക്കിയയുടെ ശേഖരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാഹനം ബെന്റ്ലി ഡോമിനേറ്റര്‍ എസ്യുവിയാണ്. ഇതിന്റെ വില കേട്ടാല്‍ ആരും ഞെട്ടും. 80 മില്യണ്‍ യുഎസ് ഡോളറാണ് വില. പോര്‍ഷെ 911 ഹൊറൈസണ്‍ ബ്ലൂ പെയിന്റും, എക്സ്88 പവര്‍ പാക്കേജുമുണ്ട്. 24 ക്യാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച റോള്‍സ് റോയ്സ് സില്‍വര്‍ സ്പര്‍ 2, എന്നീ കാറും ഈ ശേഖരത്തിലുണ്ട്.

ഏറ്റവും വിലയേറിയ കാറുകളില്‍ ഒരു പ്രത്യേക തരം റോള്‍സ് റോയ്സാണ് ഉള്ളത്. ഇതിന് ഓപ്പണ്‍ റൂഫാണ് ഉള്ളത്. സ്വര്‍ണത്തില്‍ ഡിസൈന്‍ ചെയ്ത കുടയാണ് ഇതിലുള്ളത്. സ്വര്‍ണം പൂശിയ റോള്‍സ് റോയ്സ് മകളും രാജകുമാരിയുമായ മജീദിദിയുടെ വിവാഹ സമയത്ത് നല്‍കിയിരുന്നു. ഇസ്താന നൂറുല്‍ ഇമാന്‍ പാലസിലാണ് സുല്‍ത്താന്‍ താമസിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ വാസയോഗ്യമായ കൊട്ടാരമായി കാണുന്നത് ഈ പാലസിനെയാണ്. അതിന്റെ ഗിന്നസ് റെക്കോര്‍ഡുമുണ്ട്. രണ്ട് മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലായിട്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 22 ക്യാരറ്റ് സ്വര്‍ണമാണ് ഇവയില്‍ പതിപ്പിച്ചിരിക്കുന്നത്. അഞ്ച് നീന്തല്‍ കുളങ്ങളും ഈ പാലസില്‍ ഉണ്ട്. 1700 ബെഡ്റൂമുകള്‍, 257 ബാത്റൂമുകള്‍, 110 ഗ്യാരേജുകള്‍, എന്നിവയുമുണ്ട്. സുല്‍ത്താന് വേണ്ടി ഒരു മൃഗശാലയും ഇവിടെയുണ്ട്. ഇതില്‍ മുപ്പത് ബംഗാളി കടുവകളുമുണ്ട്. നിരവധി പക്ഷികളുമുണ്ട്. കൂടാതെ ബോയിങ് 747 വിമാനവും അദ്ദേഹത്തിനുണ്ട്.

യുകെയിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രണ്ടാമത്തെ രാജാവായ ബോള്‍കിയയുടെ ആസ്തി 30 ബില്യണ്‍ ഡോളറാണെന്ന് റിപ്പോര്‍ട്ട്. എണ്ണ, പ്രകൃതി വാതക ശേഖരം എന്നിവയാല്‍ സമ്പന്നമാണ് ബ്രൂണെ. ദി ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ബോള്‍കിയ തന്റെ നിയുക്ത ബാര്‍ബറെ ലണ്ടനില്‍ നിന്ന് ബ്രൂണെയിലേക്ക് തന്റെ സൗന്ദര്യവര്‍ദ്ധക ആവശ്യങ്ങള്‍ക്കായി പതിവായി 20,000 ഡോളര്‍ ചെലവഴിച്ച് എത്തിക്കുന്നു എന്നാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam