സമകാലീന അമേരിക്കന്‍ നയങ്ങളില്‍ പലതും പോലെ തന്നെയാണ് ട്രംപിന്റെ പശ്ചിമേഷ്യന്‍ നയങ്ങളും എന്നാണ് വിലയിരുത്തല്‍. നിരീക്ഷിക്കുന്നവരെ ആകെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു രീതി. ഏറ്റവും ഒടുവില്‍ ട്രംപ് രൂപം നല്‍കിയ സമാധാന ഉടമ്പടി വരെയുള്ളവ പരിശോധിക്കുമ്പോള്‍ ട്രംപിന്റെ പ്രാദേശിക രാഷ്ട്രീയതയ്ക്ക് രൂപം നല്‍കാനുള്ള ഒരു ചെറിയ കൗശലവും അതില്‍ കാണാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഐക്യരാഷ്ട്ര പൊതുസഭയുടെ എണ്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ഒരു പറ്റം നയതന്ത്ര ചര്‍ച്ചകളില്‍ നിന്നാണ് വെടിനിര്‍ത്തലിനുള്ള 20ഇന നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. പരമാധികാരം, സ്വത്വം, മതം, സംസ്‌കാരം, എന്നിവയ്ക്ക് കനത്ത ഭീഷണിയാണ് ഗാസയിലെ പോരാട്ടം. വെടിനിര്‍ത്തലിനുള്ള അവസാന അവസരം എന്ന നിലയ്ക്കാണ് ഇരുപതിന നിര്‍ദ്ദേശങ്ങള്‍ ട്രംപ് മുന്നോട്ട് വച്ചത്. അവസരോചിതവും വിശ്വസ്യതയുമുള്ള ട്രംപിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ തികച്ചും ശ്ലാഘനീയമാണ്.
താത്ക്കാലികമായെങ്കിലും എന്തെങ്കിലും തരത്തിലുള്ള സമാധാനം കൊണ്ടു വന്നേ മതിയാകൂ എന്നൊരു ചിന്ത അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ ട്രംപിന് ചില വ്യക്തിപരമായ താത്പര്യങ്ങള്‍ കൂടിയുണ്ടെന്നും ചില അഭിപ്രായങ്ങളുണ്ട്. സമാധാന നൊബേല്‍ സ്വന്തമാക്കാനാണ് ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ഭാഗികമായെങ്കിലും ഇരുപക്ഷത്തെയും കരാര്‍ അംഗീകരിക്കാന്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതിലൂടെ പശ്ചിമേഷ്യന്‍ നയത്തില്‍ സങ്കീര്‍ണത പ്രതിഫലിപ്പിച്ച് കൊണ്ട് തന്നെ ട്രംപിന് ഒരു സന്തുലിതത്വം സൃഷ്ടിക്കാനും കഴിഞ്ഞു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെ ഹമാസ് ആക്രമിച്ചതിന് പിന്നാലെ ട്രംപ് -നെതന്യാഹു ബന്ധം പരീക്ഷണത്തിലായിരുന്നു. ദോഹയിലെ ഹമാസ് നേതാക്കളെ ഇസ്രയേല്‍ ആക്രമിക്കുന്നത് വരെ കാര്യങ്ങള്‍ നീണ്ടു. ഖത്തറിനു മേല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തോട് ട്രംപ് പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ സ്വകാര്യമായി ഇസ്രയേലിനോട് ശക്തമായി തന്നെ തന്റെ ആശങ്കകള്‍ ട്രംപ് പങ്കുവച്ചിരുന്നു. തുടര്‍ന്ന് ഖത്തര്‍ സുരക്ഷ ഉറപ്പാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവും ട്രംപ് പുറത്ത് വിട്ടിരുന്നു.
അമേരിക്കയെ സംബന്ധിച്ച് പശ്ചിമേഷ്യ എന്നും ഒരു വിചിത്ര ലോകമാണ്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. മേഖലയില്‍ നിന്ന് തന്ത്രപരമായി പിന്‍വാങ്ങിയാലും ഇന്തോ-പസഫിക് മേഖലയില്‍ തന്ത്രപരമായ ഒരു മാറ്റത്തിന് തയാറായാലും പശ്ചിമേഷ്യ ട്രംപിന് നിര്‍ണായകമായി തന്നെ തുടരും. സാമ്പത്തിക-തന്ത്രപരമായ കണ്ണുകളിലൂടെയാണ് പശ്ചിമേഷ്യയെ ട്രംപ് ഭരണകൂടം നോക്കുന്നത്. പോരാട്ടം തുടരുന്നതിനിടയിലും മേഖലയിലെ സാമ്പത്തിക കരുത്ത് ചോര്‍ത്തിയെടുക്കുന്നതില്‍ നിന്ന് ട്രംപ് പിന്നാക്കം പോകുന്നില്ല.
യുഎഇയുമായുണ്ടാക്കിയ ഒരു കരാര്‍ പ്രകാരം അമേരിക്കയിലെ അത്യാധുനിക ചിപ്പുകളുടെ ശക്തമായ വിപണി സൃഷ്ടിക്കാന്‍ ട്രംപിന് കഴിഞ്ഞു. ഇതേ നയം അമേരിക്കയ്ക്ക് ചൈനയുടെ കാര്യത്തില്‍ ഭയമാണ്. സുരക്ഷാ കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. മേഖലയിലെ ശക്തമായ മറ്റൊരു പങ്കാളി സൗദി അറേബ്യയാണ്. എന്നാല്‍ പാകിസ്ഥാനുമായുള്ള റിയാദിന്റെ പ്രതിരോധ കരാറുകള്‍ -അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ അത് അമേരിക്ക ശക്തമായി തന്നെ കാണേണ്ടതുണ്ടെന്നതാണ് മറ്റൊരു വസ്തുത.
ആഗോള സാമ്പത്തിക വികസനത്തിന്റെ എല്ലാ പാതകളും സന്ധിക്കുന്ന ഇടമാണ് പശ്ചിമേഷ്യ. ട്രംപിന്റെ സാമ്പത്തിക ലോക കാഴ്ചപ്പാടില്‍ ഇതൊരു സ്വര്‍ണ ഖനിയാണ്. ഒക്ടോബര്‍ ഏഴിന് ശേഷമുണ്ടായ മാറ്റങ്ങള്‍ ഇതെല്ലാം പരിമിതപ്പെടുത്തി. നയ രൂപീകരണത്തില്‍ ട്രംപിന്റെ സ്വാധീനത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് സാധിച്ചു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തങ്ങളെ ബാധിക്കാതിരിക്കുന്നതില്‍ സൗദി അറേബ്യയും യുഎഇയും വിജയിച്ചു. പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ അമേരിക്കന്‍ സൈന്യത്തിന് മേല്‍ക്കോയ്മ നിശ്ചയിക്കാനാകില്ലെന്ന് മനസിലാക്കിയ ട്രംപ് സാമ്പത്തിക വികസനത്തിലേക്ക് ശ്രദ്ധ തിരിച്ചു.
പ്രദേശത്തെ അമേരിക്കയുടെ ശക്തമായ സഖ്യമായി നിലനില്‍ക്കുമ്പോഴും ഇസ്രയേല്‍ യഹൂദക്രിസ്ത്യനക മൂല്യങ്ങളിലൂടെയാണ് ഇവരുടെ ബന്ധം നിലനില്‍ക്കുന്നത്. അമേരിക്കയില്‍ ശക്തമായ ഒരു ഇസ്രയേല്‍ കെട്ടുറപ്പുണ്ട്. ഹോളോകോസ്റ്റ് വരെ നീളുന്ന ചരിത്രപരമായ ബന്ധമാണ് ഇതിനുള്ളത്. അടുത്ത കൊല്ലം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇതെല്ലാം ട്രംപിന് അനുകൂലമായേക്കാം. മേഖലയില്‍ സമാധാനം സ്ഥാപിച്ച അമേരിക്കന്‍ പ്രസിഡന്റെന്ന ഖ്യാതി സ്വന്തമാക്കുക എന്ന ട്രംപിന്റെ ഉദ്ദേശ്യവും ഏതാണ്ട് ലക്ഷ്യം കണ്ടു.
അതേസമയം തന്നെ ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കുകയും. സൈന്യത്തെ ഉപയോഗിക്കാനുള്ള ട്രംപിന്റെ കഴിവും അസാധാരണമാണ്. വര്‍ഷങ്ങളായി തുടരുന്ന, ചരിത്രത്തെയും സംസ്‌കാരത്തെയും ഭൂമിശാസ്ത്രത്തെയും എല്ലാം ഇല്ലാതാക്കിയ ഒരു പോരാട്ടം അവസാനിപ്പിക്കാനുള്ള ഒരു മികച്ച അവസരം ട്രംപ് നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യുകയും ചെയ്തു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1