അധ്യാപകനും ഫുട്‌ബോള്‍ കോച്ചുമായ ടിം വാള്‍സ്

AUGUST 7, 2024, 11:33 AM

അമേരിക്കന്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ടിം വാള്‍സിനെ ഒദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിലവിലെ വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസ്. മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സും പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോയുമാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നതെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ് തന്നെയാണ് സ്ഥാനാര്‍ഥിത്വത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം അടിയുറച്ചു നിന്ന വാള്‍സ് അദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതിന് ശേഷം കമലാ ഹാരിസിനെ അംഗീകരിക്കുകയും ട്രംപിനെതിരായ ഡെമോക്രാറ്റുകളുടെ ആക്രമണത്തിന്റെ മുന്‍നിര പോരാളിയായി ഉയര്‍ന്നു വരികയുമായിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഹൈസ്‌കൂള്‍ അധ്യാപകനും ഫുട്ബോള്‍ പരിശീലകനുമായിരുന്നു വാള്‍സ്. 24 വര്‍ഷം ആര്‍മി നാഷനല്‍ ഗാര്‍ഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2006-ല്‍ അദ്ദേഹം യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസം, കൃഷി എന്നീ മേഖലകളിലാണ് അദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2018 ല്‍ വാള്‍സ് മിനസോട്ടയുടെ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. വെല്ലുവിളി നിറഞ്ഞ കോവിഡ് കാലത്ത് വാക്സിന്‍ വിതരണത്തിലടക്കം അദേഹം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വാള്‍സ് 24 വര്‍ഷം ആര്‍മി നാഷണല്‍ ഗാര്‍ഡിലും പിന്നീട് ഒരു പതിറ്റാണ്ട് യു.എസ് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അരിസോണയിലെ യു.എസ് സെനറ്റര്‍ മാര്‍ക്ക് കെല്ലി, പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോ എന്നിവര്‍ ടിം വാള്‍സിന് അവസാന ഘട്ടത്തിലും കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയെത്തിയതോടെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇനി വീറും വാശിയും ഏറും.

മിനസോട്ടയുടെ ഗവര്‍ണറായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട വാല്‍സ് ഡെമോക്രാറ്റിക് ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമാണ്. ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മാറി നില്‍ക്കണമെന്ന മുറവിളി ഉയര്‍ന്നപ്പോള്‍ നിലവിലെ പ്രസിഡന്റ് ബൈഡനൊപ്പം ഉറച്ചുനിന്നതില്‍ പ്രധാനിയാണ് വാല്‍സ്. ബൈഡന്‍ കമലയെ നിര്‍ദേശിച്ചതിന് പിന്നാലെ പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.

ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ 24 വര്‍ഷം സേവനം അനുഷ്ഠിച്ച വാല്‍സ് മാസ്റ്റര്‍ സര്‍ജന്റായാണ് വിരമിച്ചത്. 2006-ല്‍ ആദ്യമായി ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018-ല്‍ ആദ്യമായി മിനിസോട്ട ഗവര്‍ണറായി. 2022-ല്‍ വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ജിജി ജേക്കബ്

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam