ഒരുകാലത്ത് പരിമിതമായ നയതന്ത്ര ബന്ധങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന ഇന്ത്യയും സ്വീഡനും ഇന്ന് പ്രതിരോധ രംഗത്ത് പുത്തന്‍ ചരിത്രമെഴുതുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ അനന്തരഫലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനുള്ള വിപ്ലവാത്മകമായ നടപടികള്‍ക്ക് തുടക്കമായി.
പ്രതിരോധ സംവിധാനങ്ങള്‍ക്കുള്ളിലെ വികസനം, നവീകരണം, ഉല്‍പ്പാദനം എന്നിവ ലക്ഷ്യമിട്ടുള്ള ദീര്‍ഘകാല സാങ്കേതിക വിദ്യയും വ്യാവസായിക സഹകരണവും പുനക്രമീകരിക്കുകയാണ് ഇരുരാജ്യങ്ങളും ഇപ്പോള്‍.
ജോയിന്റ് ആക്ഷന്‍ പ്ലാന്‍ (2026-2030): സ്ഥിരതയും സുരക്ഷയും
ഇന്ത്യ-സ്വീഡന്‍ തന്ത്രപരമായ പങ്കാളിത്തം നടപ്പിലാക്കുന്നതിനുള്ള സംയുക്ത പ്രവര്‍ത്തന പദ്ധതിയായ 'ജോയിന്റ് ആക്ഷന്‍ പ്ലാന്‍ 2026-2030' നാല് പ്രധാന ലക്ഷ്യങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'സ്ഥിരതയും സുരക്ഷയും' ഉറപ്പാക്കുക എന്നതാണ്.
പ്രതിരോധ സംവിധാനങ്ങളുടെ കൈമാറ്റം: സര്‍ക്കാര്‍ വകുപ്പുതലങ്ങളില്‍ ഉള്‍പ്പെടെ പ്രതിരോധ സംവിധനങ്ങള്‍ക്കുള്ള സാധ്യതകള്‍ പരിശോധിക്കുകയും കൂട്ടായ പ്രവര്‍ത്തന മേഖലകള്‍ വിലയിരുത്തുകയും ചെയ്യുക.
സ്വീഡിഷ് നിക്ഷേപം: ഇന്ത്യയുടെ പ്രതിരോധ ഇടനാഴികളിലെ ഉല്‍പ്പാദന മേഖലയില്‍ സ്വീഡിഷ് നിക്ഷേപം കൂടുതല്‍ പ്രോത്സാഹിപ്പിക്കുക.
സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപെടല്‍: ദേശീയ പ്രതിരോധ മേഖലകളും മറ്റ് തന്ത്രപരമായ സ്ഥാപനങ്ങളും തമ്മിലുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്തുക.
സമീപകാല സംഭവവികാസങ്ങള്‍
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി വലിയ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്.
2021 ലെ ചുവടുവെപ്പുകള്‍: സ്വീഡന്‍ പ്രതിരോധ മന്ത്രി പീറ്റര്‍ ഹള്‍ട്ട്ക്യുസ്റ്റ് പങ്കെടുത്ത വെബിനാറിലൂടെ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചറേഴ്‌സും സ്വീഡിഷ് സെക്യൂരിറ്റിയും തമ്മില്‍ ധാരണാ പത്രം ഒപ്പുവെച്ചു. കൂടാതെ സ്വീഡിഷ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് കേണല്‍ ഡെന്നിസ് ഹെഡ്സ്റ്റോം ഇന്ത്യയുടെ 'എയ്‌റോ ഇന്ത്യ ഷോ 2021'-ല്‍ പങ്കെടുത്തു.
ബഹിരാകാശവും നിക്ഷേപവും: പ്രതിരോധ ബഹിരാകാശ സാങ്കേതിക വിദ്യകളില്‍ സഹകരിക്കാനും, 'സാബ്' പോലുള്ള പ്രമുഖ സ്വീഡിഷ് പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനും അനുമതി നല്‍കി.
സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ്: പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ഒന്‍പതാമത് സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 2023 ല്‍ വിജയകരമായി നടന്നു.
പ്രതിരോധ മേഖലയിലെ തങ്ങളുടെ സഹകരണം വളരുകയാണ്. സ്വീഡിഷ് കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മ്മാണ കമ്പനികള്‍ ആരംഭിക്കുന്നത് ദീര്‍ഘകാല വ്യാവസായിക സഹകരണമായി മാറും. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംയുക്തമായി പ്രവര്‍ത്തിക്കുക, പ്രതിരോധ നവീകരണത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുക എന്നിവയാണ് പ്രധാന വികസനങ്ങളെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (പടിഞ്ഞാറന്‍) സിബി ജോര്‍ജ് വ്യക്തമാക്കുകയുണ്ടായി. ഗോഥെന്‍ബര്‍ഗില്‍ വെച്ച് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി മോദി യൂറോപ്യന്‍ റൗണ്ട് ടേബിള്‍ ഫോര്‍ ഇന്‍ഡസ്ട്രി അംഗങ്ങളെ അഭിസംബോധന ചെയ്യുകയുമുണ്ടായി.
തന്ത്രപ്രധാന പ്രാധാന്യവും സാങ്കേതിക മുന്നേറ്റവും
സ്വീഡിഷ് പ്രതിരോധ ഭീമനായ സാബ് എബി പതിറ്റാണ്ടുകളായി ഇന്ത്യയിലുള്ള പ്രവര്‍ത്തന പരിചയം വഴി വലിയ വിശ്വാസ്യത നേടിയെടുത്തിട്ടുണ്ട്. പുതിയ കരാറുകള്‍ കേവലം ലൈസന്‍സുള്ള വിതരണത്തിനപ്പുറം, സംയുക്ത ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളിലേക്കും തദ്ദേശീയ നിര്‍മ്മാണത്തിലേക്കും വഴിതുറക്കുന്നു.
ഇത് ഇന്ത്യയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികള്‍ക്ക് വന്‍ ഊര്‍ജ്ജം പകരുമ്പോള്‍, സ്വീഡന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രതിരോധ വിപണിയിലേക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കുന്നു.
പ്രധാന സഹകരണ മേഖലകള്‍:
നൂതന യുദ്ധവിമാന രൂപകല്‍പ്പന (സാബ് ജെഎസ് 39 ഗ്രിപ്പന്‍ ആശയങ്ങള്‍, ഏവിയോണിക്‌സ് ആര്‍ക്കിടെക്ചര്‍).
ഗ്ലോബല്‍ ഐ പോലുള്ള ആശയവിനിമയ-നിരീക്ഷണ സംവിധാനങ്ങള്‍, റഡാര്‍, ഡിജിറ്റല്‍ വാര്‍, സെന്‍സറുകള്‍.
സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, ഗവേഷണ ലാബുകള്‍ എന്നിവയുടെ വളര്‍ച്ച.
എഐ അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങള്‍, സ്വയംഭരണം, സെന്‍സര്‍ ഫ്യൂഷന്‍ സാങ്കേതികവിദ്യ.
പ്രത്യേകിച്ച് തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രതിരോധ ഇടനാഴികളിലുള്ള സ്വീഡിഷ് നിക്ഷേപം പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, സംയുക്ത ബ്രാന്‍ഡിംഗിലൂടെ ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും സഹായിക്കും.
കേന്ദ്ര ബജറ്റും പ്രതിരോധ വിഹിതവും
2026-27 ലെ ഇന്ത്യയുടെ കേന്ദ്ര ബജറ്റില്‍ പ്രതിരോധ സേവനങ്ങള്‍ക്കായി എക്കാലത്തെയും ഉയര്‍ന്ന തുകയായ 7.85 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 2 ശതമാനത്തോളമാണ്. മുന്‍ വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ 15.19 ശതമാനത്തിന്റെ വലിയൊരു വര്‍ദ്ധനവാണ് ഇതിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്.
സായുധ സേനയുടെ നവീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ, കഴിഞ്ഞ വര്‍ഷത്തെ 'ഓപ്പറേഷന്‍ സിന്ദൂറിന്' ശേഷം നടത്തിയ അടിയന്തര ആയുധ സംഭരണത്തിന്റെ അധിക സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനും ഈ തുക വിനിയോഗിക്കും. ഈ ഘട്ടത്തിലാണ് സ്വീഡനുമായുള്ള പങ്കാളിത്തം കൂടുതല്‍ പ്രസക്തമാകുന്നത്.
വിദഗ്ദ്ധ അഭിപ്രായം
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള 'ഇമാജ് ഇന്ത്യ' തിങ്ക് ടാങ്ക് പ്രസിഡന്റും തന്ത്രപ്രധാന കാര്യ വിദഗ്ദ്ധനുമായ റോബിന്ദര്‍ സച്ചദേവ് ഈ പങ്കാളിത്തത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്- ആഗോള കാഴ്ചപ്പാടുകളില്‍ സമാനതകളുള്ള സ്വീഡനെപ്പോലെയുള്ള രാജ്യങ്ങളുമായി ബന്ധം ദൃഢമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഈ പുതിയ സുരക്ഷാ കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം രഹസ്യ വിവരങ്ങള്‍ പരസ്പരം പങ്കുവെക്കാന്‍ സാധിക്കും എന്നതാണ്. ഉയര്‍ന്ന തലത്തിലുള്ള സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത് സഹായിക്കും. സാബ് കമ്പനിയുടെ അന്തര്‍വാഹിനി വിഭാഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഇന്ത്യയില്‍ വലിയ അവസരങ്ങളുണ്ട്. വലിയ പ്രതിരോധ കരാറുകള്‍ക്ക് പുറമെ, ഇന്ത്യന്‍ ആയുധ നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമായ ചെറിയ ഭാഗങ്ങള്‍ നല്‍കുന്ന വിതരണക്കാരായും സ്വീഡിഷ് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും എന്നായിരുന്നു.
സാങ്കേതിക വിദ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സ്വീഡന്റെ പ്രതിരോധ മികവും, ഇന്ത്യയുടെ അതിവേഗം വളരുന്ന വിപണിയും നിര്‍മ്മാണ ശേഷിയും ഒന്നിക്കുമ്പോള്‍ അത് ആഗോള പ്രതിരോധ ഭൂപടത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. വരും വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഈ തന്ത്രപ്രധാന പങ്കാളിത്തം ഒരുപോലെ നിര്‍ണ്ണായകമാകും എന്നതില്‍ സംശയമില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
