മറ്റു രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ആദ്യം തിരഞ്ഞെടുക്കുന്ന രാജ്യം അമേരിക്കയാണ്. 2023 ല്‍ 59,000 ത്തോളം ഇന്ത്യക്കാരാണ് അമേരിക്കന്‍ പൗരത്വം നേടിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ പൗരത്വം സ്വന്തമാക്കുന്നവരില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതും ഇന്ത്യക്കാരാണ്.
അമേരിക്കയുടെ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (യുഎസ്സിഐഎസ്) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 8.7 ലക്ഷം വിദേശികള്‍ അമേരിക്കന്‍ പൗരന്മാരായി. ഇവരില്‍ 1.1 ലക്ഷത്തിലധികം പേര്‍ മെക്‌സിക്കന്‍ പൗരന്മാരാണ്. അവര്‍ ഇപ്പോള്‍ അമേരിക്കക്കാരായി മാറിയിരിക്കുന്നു. അതിന് പിന്നില്‍ ഇന്ത്യക്കാരാണ്. 59,100 ഇന്ത്യക്കാരാണ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്. ഇവരെക്കൂടാതെ ഫിലിപ്പീന്‍സില്‍ നിന്ന് 44,800 പേരും ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് 35,200 പേരും അമേരിക്കന്‍ പൗരന്മാരായി മാറിയിട്ടുണ്ട്.
അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ എന്ത് ചെയ്യണം
അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അമേരിക്കന്‍ പൗരത്വം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ടില്‍ (ഐഎന്‍എ) നല്‍കിയിരിക്കുന്ന യോഗ്യതകള്‍ പാലിക്കേണ്ടതുണ്ട്.
അമേരിക്കന്‍ പൗരത്വം നേടുന്നതിന് ഒരു വിദേശ പൗരന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിയമപരമായ സ്ഥിര താമസക്കാരനായിരിക്കണം. ഒരു വിദേശി ഒരു അമേരിക്കക്കാരനെ/ അമേരിക്കക്കാരിയെ വിവാഹം കഴിക്കുകയാണെങ്കില്‍ അതിനുശേഷം മുന്നു വര്‍ഷം നിയമപരമായ സ്ഥിരതാമസക്കാരനായിരുന്നാല്‍ മാത്രമേ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയൂ. 2023 ല്‍ യു.എസ് പൗരത്വം ലഭിച്ച വിദേശികളില്‍ ഭൂരിഭാഗവും അഞ്ചു വര്‍ഷമായി അവിടെ നിയമപരമായി സ്ഥിരതാമസിക്കുന്നവരായിരുന്നു. സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കും അമേരിക്കന്‍ ഭരണഘടന കുറച്ച് ഇളവുകള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഒരു വിദേശി അമേരിക്കന്‍ പൗരത്വം നേടുന്നതിന് മുമ്പ് ഗ്രീന്‍ കാര്‍ഡ് നേടിയിരിക്കണം. ഗ്രീന്‍ കാര്‍ഡിനെ പെര്‍മനന്റ് റസിഡന്റ് കാര്‍ഡ് എന്നും വിളിക്കുന്നു. ഓരോ രാജ്യത്തിനും ഗ്രീന്‍ കാര്‍ഡിന് വ്യത്യസ്ത ക്വാട്ടയുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തുനിന്ന് റിപ്പോര്‍ട്ടുകള്‍ പ്രകാരം 11 ലക്ഷം ഇന്ത്യക്കാരാണ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്.
അമേരിക്കയിലെ 2.35 കോടി ജനങ്ങള്‍ ഏഷ്യന്‍ വംശജരാണെന്നാണ് കണക്ക്. 52 ലക്ഷം പൗരന്മാര്‍ ചൈനീസ് വംശജരാണ്. ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്താണ്. അമേരിക്കയിലെ ഇന്ത്യക്കാരുടെ ജനസംഖ്യ ഏകദേശം 48 ലക്ഷമാണ്. ഇവരില്‍ 16 ലക്ഷത്തിലധികം വിസ ഉടമകളും ഉണ്ട്. അമേരിക്കയില്‍ ജനിച്ചവരുടെ എണ്ണം 10 ലക്ഷത്തിലേറെയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1