മെയില്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള കൂഡ് ഓയില്‍ ഇറക്കുമതിയായിരുന്നു ഇന്ത്യ നടത്തിയത്. എന്നാല്‍ ജൂണ്‍ മാസത്തിലെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ രാജ്യത്തിന്റെ ഇറക്കുമതി നാല് മാസത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. 18.5 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ജൂണില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയിലേക്ക് എത്തിയത്.
ഈ വര്‍ഷം ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി നാല് മാസത്തെ വര്‍ധനവിന് ശേഷം, താല്‍കാലിക അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 15 ശതമാനവും ജൂണില്‍ ഏകദേശം ആറ് ശതമാനവും കുറഞ്ഞെന്നാണ് പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ (പിപിഎസി) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
മെയില്‍ ഇന്ത്യ റെക്കോഡ് നിരക്കായ 21.8 മില്ല്യണ്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. ആഭ്യന്തര ഡിമാന്‍ഡ് നിറവേറ്റുന്നതിനും കയറ്റുമതി അവസരങ്ങള്‍ മുതലെടുക്കുന്നതിനുമായി ഉയര്‍ന്ന തോതില്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ജൂണിലും ഇന്ത്യന്‍ റിഫൈനര്‍മാര്‍ തങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ റഷ്യയില്‍ നിന്ന് തന്നെയാണ് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇന്ത്യ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിരക്ക് ഉയര്‍ത്തിയപ്പോള്‍ പരമ്പരാഗത വിതരണക്കാരായ ഇറാഖില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള ഇറക്കുമതി ജൂണ്‍ മാസത്തില്‍ വാര്‍ഷിക അടിസ്ഥാനത്തിലും പ്രതിമാസ അടിസ്ഥാനത്തിലും പിന്നിലേക്ക് പോയി.
ഉക്രെയിന്‍ അധിനിവേശത്തിന് പിന്നാലെയാണ് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇടപാടുകാരായി മാറുന്നത്. കഴിഞ്ഞ മാസം റഷ്യയില്‍ നിന്ന് രാജ്യം പ്രതിദിനം 2.13 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നു. അതായത് മുന്‍ മാസത്തേക്കാള്‍ 7.2% വര്‍ധനവ്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി പ്രതിദിനം 2.15 ദശലക്ഷം ബാരല്‍ ആയിരുന്ന 2023 മെയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതേസമയം 2024 മാര്‍ച്ച് മുതല്‍ യുഎസില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ഈ കടന്ന് വരവും ഇറാഖിനും സൗദി അറേബ്യക്ക് തിരിച്ചടി നല്‍കാന്‍ പ്രധാന കാരണമായി.
ഇന്ത്യയുടെ ഔദ്യോഗിക വ്യാപാര ഡാറ്റയുടെ വിശകലനം അനുസരിച്ച്, ഉക്രെയിന്‍ യുദ്ധത്തിന് ശേഷം റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് വര്‍ധിപ്പിച്ചതിലൂടെ 2022 ഏപ്രിലിനും 2024 മെയ് മാസത്തിനും ഇടയില്‍ ഇന്ത്യന്‍ റിഫൈനര്‍മാര്‍ കുറഞ്ഞത് 10.5 ബില്യണ്‍ ഡോളര്‍ വിദേശനാണ്യം ലാഭിച്ചിട്ടുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ (ഡിജിസിഐഎസ്) കണക്കുകള്‍ പ്രകാരം 2023-24ല്‍ (എഫ്വൈ 24) ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ആകെ മൂല്യം 139.86 ബില്യണ്‍ ഡോളറാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1