ഇന്ത്യക്കാര്‍ക്ക് യുഎഇ എപ്പോഴും ഒരു സ്വപ്‌ന ഭൂമിയാണ്. ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ അവരുടെ സുപ്രധാന ഡെസ്റ്റിനേഷനുകളിലൊന്നായി കാണുന്നതും യുഎഇ തന്നെയാണ്. ഈ വര്‍ഷം തന്നെ 4300 കോടീശ്വരന്‍മാര്‍ രാജ്യം വിടുമെന്നാണ് പ്രമുഖ അന്താരാഷ്ട്ര ഇന്‍വെസ്റ്റ്മെന്റ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് ജൂണില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരില്‍ ഭൂരിഭാഗവും ചേക്കേറാന്‍ താല്‍പര്യപ്പെടുന്ന യുഎഇയിലാണ്.
യുഎഇ വിസാ നിയമങ്ങള്‍ വളരെ ലളിതമായതാണ് ഈ സമ്പന്ന വിഭാഗം അവിടേക്ക് കുടിയേറാന്‍ കാരണം. ഗോള്‍ഡന്‍ വിസയുണ്ടെങ്കില്‍ യുഎഇയുടെ ഏഴ് എമിറേറ്റ്സുകളിലെവിടെ വേണമെങ്കിലും താമസിക്കുകയോ, ജോലി ചെയ്യുകയോ, നിക്ഷേപം നടത്തുകയോ ചെയ്യാം. യുഎഇ സര്‍ക്കാര്‍ 2019 ലാണ് ഗോള്‍ഡന്‍ വിസ അവതരിപ്പിച്ചത്. അന്താരാഷ്ട്ര നിക്ഷേപകരെയും ഉദ്യോഗാര്‍ത്ഥികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവ പുറത്തിറക്കിയത്.
ന്യൂയോര്‍ക്ക്, മിയാമി, പാരീസ് തുടങ്ങിയ വന്‍ നഗരങ്ങളെ പിന്തള്ളി പലരുടെയും ഇഷ്ടനഗരമായി ദുബായ് മാറിയിരിക്കുകയാണെന്ന് ഫോബ്സ് റിപ്പോര്‍ട്ടുണ്ട്. പ്രവാസികളില്‍ നല്ലൊരു ഭാഗവും മറ്റ് മൂന്ന് നഗരങ്ങളെ അപേക്ഷിച്ച് ദുബായിലേക്ക് കുടിയേറാനാണ് താല്‍പര്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗോള്‍ഡന്‍ വിസാ ഫീച്ചറുകള്‍
യുഎഇയില്‍ താമസിക്കാനുള്ള നിയമങ്ങള്‍ ഇതിലൂടെ ലളിതമായിരിക്കുകയാണ്. യുഎഇയില്‍ നിന്നുള്ള സ്പോണ്‍സര്‍ ഇല്ലാതെ തന്നെ ദീര്‍ഘകാലം രാജ്യത്ത് താമസിക്കാനാവും. യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് പോരാട്ടലിലെ വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് യുഎഇയിലേക്കുള്ള യാത്ര സങ്കീര്‍ണതകളില്ലാതെ നടത്താം. വളരെ എളുപ്പത്തില്‍ യുഎഇയിലേക്ക് വരാനും പോകാനും സാധിക്കും.
പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കും വളരാനുള്ള സ്വാതന്ത്ര്യം ഗോള്‍ഡന്‍ വിസയിലൂടെ ലഭിക്കും. ഇവര്‍ക്ക് ബിസിനസില്‍ പൂര്‍ണമായ ഉടമസ്ഥാവകാശം ഉണ്ടായിരിക്കും. അതുപോലെ ഇഷ്ടമുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കാം. ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ഒന്നോ അതിലധികമോ കുടുംബാംഗങ്ങളെയും ജോലിക്കാരെയും സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്.
ഗോള്‍ഡന്‍ വിസാ യോഗ്യതകള്‍
ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും സയന്റിഫിക് കമ്മിറ്റികളില്‍ നിന്ന് ആരോഗ്യ മന്ത്രാലയത്തില്‍ നിന്നോ ഉള്ള അനുമതി ആവശ്യമാണ്.
ക്രിയേറ്റീവ് പ്രൊഫഷണലുകള്‍: കലാ-സാംസ്‌കാരിക വകുപ്പിന്റെ അനുമതി ആവശ്യമാണ്.
എക്സിക്യൂട്ടീവ് ഡയറക്ടര്‍: ബിരുദം, അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, 50000 ദിര്‍ഹം ശമ്പളവും നിര്‍ബന്ധം
നിക്ഷേപകര്‍: സ്വന്തമായി ബിസിനസ് ഉണ്ടായിരിക്കണം. രണ്ട് മില്യണ്‍ ദിര്‍ഹം ഡെപ്പോസിറ്റ് ചെയ്യണം. രണ്ടര ലക്ഷം ദിര്‍ഹം നികുതിയായും അടയ്ക്കണം.
സംരംഭകര്‍: അഞ്ച് ലക്ഷം ദിര്‍ഹം മൂല്യം വരുന്ന ഒരു പ്രൊജക്ട് കൈവശം ഉണ്ടായിരിക്കണം. അതുപോലെ ആവശ്യമായ അനുമതികളും ലഭിച്ചിട്ടുണ്ടായിരിക്കണം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1