ഇടതുമുന്നണിയിൽ നിന്നും ആന്റണിയും കൂട്ടരും വലതു മുന്നണിയിലേക്ക്

MARCH 20, 2024, 8:23 PM

ആന്റണിയും കൂട്ടരും ഇന്ദിരയോടുള്ള എതിർപ്പു മൂലം ഇടതുപക്ഷത്തിനൊപ്പം ചേർന്നെങ്കിലും അതൊരു ഗുണവും ചെയ്തില്ല. 1982 നവംബർ 22ന് എറണാകുളത്ത് ഇന്ദിരാഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വച്ച് കോൺഗ്രസ് (എ), കോൺഗ്രസ് (ഐ)വിഭാഗങ്ങൾ തമ്മിൽ ലയിച്ചു. ലയന പ്രഖ്യാപനം നടത്തിയത് ഇന്ദിരാഗാന്ധി ആയിരുന്നു.

1980ൽ 93 സീറ്റുകൾ നേടി ഇ.കെ. നായനാർ മുഖ്യമന്ത്രിയായി പുതിയ സർക്കാർ അധികാരത്തിൽ വന്നു. കെ.ആർ. ഗൗരി, എം.കെ. കൃഷ്ണൻ, ടി.കെ. രാമകൃഷ്ണൻ, ഇ.ചന്ദ്രശേഖരൻ നായർ, പി.എസ്. ശ്രീനിവാസൻ, എ.സി. ഷണ്മുഖദാസ്, ബേബി ജോൺ, ഡോ. സുബറാവു, ആര്യാടൻ മുഖമ്മദ്, വക്കം പുരുഷോത്തമൻ, ആർ.എസ്. ഉണ്ണി, ലോനപ്പൻ നമ്പാടൻ, കെ.എം. മാണി, ആർ. ബാലകൃഷ്ണപിള്ള, പി.എം. അബൂബക്കർ, പി.സി. ചാക്കോ എന്നിവർ മന്ത്രിമാരായി.

എന്നാൽ ഏറെ താമസിയാതെ ഭരണകക്ഷിയിൽ സംഘർഷം ഉടലെടുത്തു. അങ്ങനെ വലിയ പ്രതീക്ഷയോടെ തുടങ്ങിയ ഭരണം ആകെ അവതാളത്തിലായി. ഏറ്റവും വലിയ വീഴ്ച ആഭ്യന്തരവകുപ്പിൽ ആയിരുന്നു. പി.കെ.വി മുഖ്യമന്ത്രിയായിരിക്കെ സംഘടനാസ്വാതന്ത്ര്യം കൈവന്ന പോലീസ് സേനയിൽ രൂപവൽക്കരിച്ച പോലീസ് അസോസിയേഷൻ ക്രമേണ സി.പി.എമ്മിന്റെ ഒരു പോഷക സംഘടനയായി തരംതാണു.
1980 നവംബർ 20ന് സി.പി.എംകാരും സി.ഐ.ടി.യുകാരും തിരുവനന്തപുരം ഡി.സി.സി ഓഫീസ് അതിക്രമിച്ചു കടന്ന് അടിച്ചു തകർത്തു. അതോടെ ഇരു പാർട്ടികളും തമ്മിൽ ആരംഭിച്ച വഴക്കും വക്കാണവും അനുദിനം വർദ്ധിച്ചുവന്നു. മുന്നണി ബന്ധം ആടി ഉലഞ്ഞു.

vachakam
vachakam
vachakam

ഒടുവിൽ 1981 ഒക്ടോബർ 16ന് മന്ത്രിസഭയ്ക്കുള്ള പിന്തുണ ആന്റണിയും കൂട്ടരും പിൻവലിച്ചു. അതിനുശേഷം കോൺഗ്രസ് (യു) എന്നത് എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് (എ) എന്നുമാറ്റി. ഇടതുമുന്നണിയോടൊപ്പം തുടർന്ന കടന്നപ്പള്ളി രാമചന്ദ്രൻ, എ.സി. ഷണ്മുഖദാസ്, പി.സി. ചാക്കോ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളത് കോൺഗ്രസ് (എസ്) എന്നും അറിയപ്പെട്ടു.

ഇ.കെ. നായനാർ രാജിവച്ചതോടെ ഇന്ദിയിരുന്നു. സർക്കാർ രൂപവത്കരണത്തിനുള്ള അനുമതിക്ക് ഉമ്മൻചാണ്ടി ശരത് പവാറിനിന് കത്തെഴുതിയെങ്കിലും കാര്യമായി പ്രതികരണം ഉണ്ടായില്ല. അല്പം കൂടി ഗൗരവത്തോടെ വീണ്ടും അയച്ച കത്തിൽ ശരത് പവാർ സി.പി.എമ്മുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടുള്ളതാണ് ഒഴിഞ്ഞുമാറൽ എന്നും അത് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും മനസ്സിലാക്കണമെന്നും ഉമ്മൻചാണ്ടി സൂചിപ്പിച്ചു.

ഇടതുപക്ഷ മുന്നണിയോടൊപ്പം കോൺഗ്രസ് (യു) ചേർന്നത് വളരെയേറെ ദോഷം ചെയ്യുകയാണുണ്ടായത്. കുറെ നേതാക്കൾ ഇടതുമുന്നണിക്ക് പിന്തുണ നൽകിയില്ലെങ്കിൽ നല്ലൊരു വിഭാഗം കോൺഗ്രസുകാർ കോൺഗ്രസ് (ഐ)ക്കൊപ്പം പ്രതിപക്ഷത്ത് നിൽക്കുകയും ചെയ്തു. 1981 ഡിസംബർ 28ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായും സി.എച്ച്. മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയുമായുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്പീക്കറെ കൂടാതെ നിയമസഭയിലെ കക്ഷിനില ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും 70 വീതമായിരുന്നു. ഈ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി ആകാനുള്ള അവസരം കൈവന്നത് ഉമ്മൻചാണ്ടിക്കായിരുന്നു. ഉമ്മൻചാണ്ടി സംസ്ഥാനത്ത് രണ്ടാം വട്ടം അണ്  മന്ത്രിയാകുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച കെ.കെ. നായർ പത്തനംതിട്ട ജില്ലാ രൂപവൽക്കരണത്തിന് സർക്കാർ അനുമതി നൽകിയതോടുകൂടി ഭരണ മുന്നണിക്കൊപ്പം ചേർന്നു.

vachakam
vachakam
vachakam


എങ്കിലും സ്പീക്കർ എ.സി. ജോസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് കരുണാകരൻ സർക്കാർ നിലനിന്നത്. കേരള കോൺഗ്രസ് എം.എൽ.എ ആയ ലോനപ്പൻ നമ്പാടൻ 1982 മാർച്ച് അഞ്ചിന് പാർട്ടിയിൽ നിന്ന് രാജിവച്ചു. അതോടെ,  മന്ത്രിസഭ പിന്തുണ പിൻവലിച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ട് 1982 മാർച്ച് 17ന് മന്ത്രിസയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നു. അതേ തുടർന്ന് സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം നിലവിൽ വന്നു.
80 ദിവസം മാത്രം ആഭ്യന്തരമന്ത്രി ആയിരിക്കാൻ കഴിഞ്ഞ ഉമ്മൻചാണ്ടി  അതിനിടെ ചില പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. അതിലൊന്നാണ് പോലീസ് സേനയുടെ വേഷം പരിഷ്‌കരിച്ച നടപടി. സമൂല മാറ്റമാണ് ഉമ്മൻചാണ്ടി പോലീസ് യൂണിഫോമിൽ വരുത്തിയത.് കാക്കി നിക്കർ പാന്റ്‌സ് ആക്കി. മേലോട്ടു കൂർത്തിരുന്ന് തൊപ്പിക്ക് പകരം പുതിയ തൊപ്പി കൊണ്ടുവന്നു. പുതിയ വേഷം പോലീസിന് പുതിയ പ്രതിച്ഛായ നൽകി.

ഇതിനിടെ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായ എം.കെ. നാരായണൻ അന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഉയർന്ന ഉദ്യോഗസ്ഥനാണ്. ഉമ്മൻചാണ്ടിക്ക് അദ്ദേഹവുമായി നല്ല ബന്ധമുണ്ട്. അദ്ദേഹം ഒരിക്കൽ ഉമ്മൻചാണ്ടിയോട് ചോദിച്ചു. കെ. കരുണാകരനുമായി ഒന്ന് സംസാരിച്ചു കൂടെ. ഉമ്മൻചാണ്ടിക്ക് അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ആന്റണിയോടുകൂടി ഒന്ന് ചോദിച്ചോട്ടെ എന്നാണ് പറഞ്ഞത്.
ഉടൻ ആന്റണിയുമായി ഉമ്മൻചാണ്ടി ബന്ധപ്പെട്ടു. ആന്റണിക്കും എതിർപ്പുണ്ടായില്ല. അങ്ങനെ ആ കൂടിക്കാഴ്ച വഴുതക്കാട്ടുള്ള ഒരു വീട്ടിൽ വച്ച് നടന്നു. ഏറെക്കാലത്തിനു ശേഷമാണ് ഉമ്മൻചാണ്ടിയും കരുണാകരനും മുഖാമുഖം കാണുന്നത്. തികച്ചും ഇരുവരും സംസാരിച്ചു. അങ്ങനെ സംഭാഷണം അവസാനിപ്പിച്ചു പിരിയാൻ നേരത്ത് കരുണാകരൻ എഴുന്നേറ്റുനിന്ന് ഉമ്മൻചാണ്ടിയുടെ കരം ഗ്രഹിച്ചുകൊണ്ടു പറഞ്ഞു: എല്ലാം നല്ലതിന് ആവട്ടെ.

vachakam
vachakam

പിന്നീട് പല തലങ്ങളിലും ചർച്ച പുരോഗമിച്ചു. കോൺഗ്രസ് ഐയുടെ പക്ഷത്തുനിന്ന് ഇന്ദിരാഗാന്ധി ചുമതലപ്പെടുത്തിയത് വീരപ്പ മൊയലിയെയാണ്. ബാംഗ്ലൂരിലും തിരുവനന്തപുരത്തും ഡൽഹിയിലും ചർച്ചകൾ. ചിലതെല്ലാം കരുണാകരൻ അറിഞ്ഞു. മറ്റു ചിലത് അറിയാതെ അതിന്റെ എല്ലാം അനന്തരഫലമാണ് ഇടതുമുന്നണി വിടാനുള്ള തീരുമാനം. 1982 മേയ് 19ന് കേരളം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 77 സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. യു.ഡി.എഫിന് ഒപ്പം കേരള കോൺഗ്രസ് മാണി വിഭാഗവും, എൽ.ഡി.എഫിനൊപ്പം നിന്നിരുന്ന ആന്റണി വിഭാഗവും യു.ഡി.എഫിനൊപ്പം ചേരുകയുണ്ടായി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ), ഇന്ത്യ ആർ.എസ്.പി, എൻ.ആർ.എസ്.പി എന്നീ പാർട്ടികൾ ഐക്യ ജനാധിപത്യം മുന്നണിയിൽ ഇടംപിടിച്ചപ്പോൾ സി.പി.എം, സി.പി.ഐ, കോൺഗ്രസ്,  മുസ്ലിം ലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ് ജനത പാർട്ടി എന്നീ പാർട്ടികൾ ഇടതുപക്ഷ ജനാധിപത്യം മുന്നണിയിൽ അണിനിരന്നു. ഭാരതീയ ജനതാ പാർട്ടിയും മത്സരത്തിൽ ഉണ്ടായിരുന്നെങ്കിലും ഐക്യ ജനാധിപത്യം മുന്നണിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഐ.സി.എസ് സ്ഥാനാർത്ഥി തോമസ് രാജനെ 15983 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് ഉമ്മൻചാണ്ടി വിജയിച്ചത്.

ജനാധിപത്യ ചേരി ഒരുവശത്തും ഇടതുപക്ഷ അഭിമുഖത്തിലുള്ളവർ മറുവശത്തും അണിനിരന്ന മത്സരത്തിൽ ഐക്യ ജനാധിപത്യമുന്നണി വിജയിച്ചു. 1982 നവംബർ 22ന് എറണാകുളത്ത് ഇന്ദിരാഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വച്ച് കോൺഗ്രസ് (എ), കോൺഗ്രസ് (ഐ) വിഭാഗങ്ങൾ തമ്മിൽ ലയിച്ചു. ലയന പ്രഖ്യാപനം നടത്തിയത് ഇന്ദിരാഗാന്ധി ആയിരുന്നു.

അതോടെ കെ. കരുണാകരൻ നിയമസഭാ കക്ഷി നേതാവും ഉമ്മൻചാണ്ടി ഉപനേതാവുമായി. 1983 സെപ്തംബർ 27 ദക്ഷിണ മേഖലയിലെ വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ സി.എച്ച്. മുഹമ്മദ് കോയ 1989 സെപ്തംബർ 28ന് ഹൈദരാബാദിൽ വെച്ച് അന്തരിച്ചു. 1983 ഒക്ടോബർ 24 അവുഖാദർകുട്ടി നഹ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി ചുമതല ഏറ്റു.

(തുടരും)

ജോഷി ജോർജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam