വാഷിംഗ്ടണ്‍: ഇറാന്റെ ആക്രമണം ആസന്നമാണെന്ന സൂചനകള്‍ ലഭിച്ചതോടെ ഡെലവെയറിലേക്കുള്ള വാരാന്ത്യ യാത്ര അവസാനിപ്പിച്ച് അതിവേഗം വാഷിംഗ്ടണിലേക്ക് മടങ്ങി പ്രസിഡന്റ് ജോ ബൈഡന്‍.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ 'മിഡില്‍ ഈസ്റ്റിലെ സംഭവങ്ങളെക്കുറിച്ച് തന്റെ ദേശീയ സുരക്ഷാ ടീമുമായി കൂടിയാലോചിക്കാന്‍' യുഎസ് പ്രസിഡന്റ് വാഷിംഗ്ടണിലേക്ക് മടങ്ങുകയാണെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ ഡ്രോണുകള്‍ ഇസ്രായേലിലേക്ക് നീങ്ങുന്നെന്ന സ്ഥിരീകരണം ഉണ്ടായത്.
ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലെ വസതിയില്‍ വാരാന്ത്യം ചെലവഴിക്കാനായിരുന്നു യുഎസ് പ്രസിഡന്റിന്റെ പദ്ധതി. എന്നാല്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞ് വൈറ്റ് ഹൗസിലേക്ക് മടങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.
ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണം അധികം താമസിയാതെ പ്രതീക്ഷിക്കുന്നെന്ന് ബൈഡന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ആക്രമണം അരുതെന്ന മുന്നറിയിപ്പ് അദ്ദേഹം ടെഹ്റാന് നല്‍കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്