217 കോടി ട്രംപിന് നല്‍കി തലയൂരി യുട്യൂബും ഫേസ്ബുക്കും! കാരണം ഇതാണ്

OCTOBER 1, 2025, 6:52 AM

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള നിയമ പോരാട്ടം ഒത്തുതീര്‍പ്പാക്കിയിരിക്കുകയാണ് ജനപ്രിയ വീഡിയോ സ്ട്രീമിംഗ് കമ്പനിയായ യുട്യൂബ്. 2021 ലെ യുഎസ് ക്യാപിറ്റോള്‍ ഹൗസ് കലാപത്തെ തുടര്‍ന്ന് ട്രംപിന്റെ അക്കൗണ്ട് യുട്യൂബ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരേ ട്രംപ് കോടതിയെ സമീപിച്ചു. ഈ കേസിലാണ് ട്രംപുമായി ഒത്തുതീര്‍പ്പിലെത്താന്‍ 24.5 മില്യണ്‍ ഡോളര്‍ (217 കോടി) യുട്യൂബ് ട്രംപിന് നല്‍കി തലയൂരിയത്.

2023 ല്‍ ട്രംപിന്റെ അക്കൗണ്ടിന്റെ സസ്പെന്‍ഷന്‍ യുട്യൂബ് പിന്‍വലിച്ചിരുന്നു. എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ ട്രംപ് തീരുമാനിക്കുകയായിരുന്നു. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ, എക്സ് എന്നി സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെയും സമാനമായ നിയമ യുദ്ധം ട്രംപ് നടത്തിയിരുന്നു. വ്യക്തി സ്വാതന്ത്രവും അഭിപ്രായ സ്വാതന്ത്രവും ഹനിക്കുന്ന നടപടികളാണ് സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്ന് ഉണ്ടായതെന്ന വാദമാണ് ട്രംപ് ഉയര്‍ത്തിയത്. 

ഈ കേസില്‍ ട്രംപിന് അനുകൂലമായ വിധി വരുമെന്ന് ഉറപ്പായിരിക്കെ മെറ്റയും എക്സും ട്രംപുമായി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. മെറ്റ 25 മില്യണ്‍ ഡോളറും എക്സ് 10 മില്യണ്‍ ഡോളറും നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ ആറിന് യുട്യൂബും ട്രംപും തമ്മിലുള്ള കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് ഒത്തുതീര്‍പ്പിലെത്തിയത്. ഒത്തുതീര്‍പ്പ് പ്രകാരം വൈറ്റ്ഹൗസില്‍ ട്രംപ് നിര്‍മിക്കുന്ന ബോള്‍ റൂമിന്റെ നിര്‍മാണത്തിനായി ഈ തുക കൈമാറും. നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന ട്രസ്റ്റിനാകും യുട്യൂബ് ഈ തുക കൈമാറുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam