ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ ഫൈനല്‍സില്‍ ന്യൂയോര്‍ക്ക് ക്നിക്സ്സ് ചരിത്ര വിജയം നേടിയതിന് പിന്നാലെ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ അനിയന്ത്രിതമായ വിജയാഘോഷവും വന്‍ സംഘര്‍ഷവും. ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ വെടിവെപ്പില്‍ ഒരു കൗമാരക്കാരന് പരിക്കേല്‍ക്കുകയും ഫിഫ ലോകകപ്പ് ആരാധകരെ കൊണ്ടുപോയ ബസിന് അക്രമികള്‍ തീയിടുകയും ചെയ്തു.
1973 ന് ശേഷം ആദ്യമായി (53 വര്‍ഷങ്ങള്‍ക്ക് ശേഷം) ക്നിക്സ്സ് കിരീടം ചൂടിയതോടെയാണ് പതിനായിരക്കണക്കിന് ആരാധകര്‍ മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. പബ്ബുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറത്തേക്കിറങ്ങിയ ആരാധകര്‍ പടക്കങ്ങള്‍ പൊട്ടിച്ചും പുകബോംബുകള്‍ എറിഞ്ഞുമാണ് വിജയം ആഘോഷിച്ചത്. സാന്‍ അന്റോണിയോ സ്പര്‍സിനെ പരാജയപ്പെടുത്തിയാണ് കിക്‌സ് അഞ്ചാം മത്സരത്തില്‍ കിരീടം ഉറപ്പിച്ചത്.
ശനിയാഴ്ച രാത്രി വൈകി ടൈംസ് സ്‌ക്വയറില്‍ ഉണ്ടായ വെടിവെപ്പില്‍ 17 വയസുകാരനായ ഒരു യുവാവിന്റെ കാലിന് വെടിയേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഘോഷം അക്രമാസക്തമായതോടെ ടൈംസ് സ്‌ക്വയറിലൂടെ കടന്നുപോയ ഫിഫ ലോകകപ്പ് ഷട്ടില്‍ ബസുകള്‍ക്ക് നേരെ ജനക്കൂട്ടം തിരിഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന ബ്രസീല്‍ - മൊറോക്കോ ലോകകപ്പ് മത്സരം കഴിഞ്ഞ് കാണികളുമായി മടങ്ങിയ 15 ഓളം ബസുകളുടെ കോണ്‍വോയ് ആണ് അക്രമികള്‍ തടഞ്ഞത്. ഭൂരിഭാഗവും യുവാക്കളായ അക്രമികള്‍ ബസുകള്‍ക്ക് മുകളില്‍ കയറുകയും ഡ്രൈവിംഗ് സീറ്റുകള്‍ കൈക്കലാക്കുകയും ചെയ്തു.
നഗരസഭ വാടകയ്‌ക്കെടുത്തിരുന്ന മഞ്ഞ നിറത്തിലുള്ള ഒരു സ്‌കൂള്‍ ബസിന് അക്രമികള്‍ തീയിട്ടു. തീ ആളിക്കത്തുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. ആക്രമണത്തില്‍ മറ്റ് മൂന്ന് ബസുകള്‍ക്ക് കൂടി ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു. ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകരും കിക്‌സ് ആരാധകര്‍ക്കൊപ്പം ബസിന് മുകളില്‍ കയറി ദേശീയ പതാക വീശി ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
