ഡിട്രോയിറ്റ്: വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ 11 ശനിയാഴ്ച്ച റോസ് സിറ്റി ഇസ്ലാമിക് സ്‌പോർട്‌സ് സെന്ററിൽ എംപി ഹാർബ് ഗിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
ഇത് ഒരു മത്സരം മാത്രമല്ല മറിച്ച് പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മലയാളികൾ ഒരുമിച്ച് കൂടി അവരുടെ ടീമുകൾക്ക് ആവേശം പകരുന്ന ഐക്യത്തിന്റെയും സന്തോഷത്തിന്റേയും മഹാസംഗമമാണ്.
പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന ഇരുപതോളം ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും. നഗരത്തിലെ വിവിധ റെസ്റ്റോറന്റുകൾ ഒരുക്കുന്ന വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകൾ, മനോഹരമായ ആഭരണങ്ങളുമായി എത്തുന്ന സ്‌റ്റൈലിഷ് ഫാഷൻ സ്റ്റാളുകളും പ്രദർശനവും ഉണ്ടായിരിക്കും.
മലയാളി ഐക്യത്തിന്റെ ഉർജവും കളിക്കളത്തിലെ സൗഹൃദത്തിന്റെ താളവും നിറയുന്ന ഒരു സാമൂഹ്യ ഉത്സവമായ ഈ ടൂർണമെന്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജസ്റ്റിൻ മാത്യു, അൻവർ പൊറ്റകണ്ടതിൽ, അനിഷ് ഏബ്രഹാം, സിൻലു സാമുവേൽ എന്നിവർ പറഞ്ഞു.
അലൻ ചെന്നിത്തല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ന്യൂജേഴ്സിയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അനലീലിയ മെജിയയ്ക്ക് ചരിത്ര വിജയം
അമേരിക്കയിൽ ഇന്ത്യൻ വംശജയായ പ്രമുഖ കോടതി പരിഭാഷക മീനു ബത്ര ഇമിഗ്രേഷൻ കസ്റ്റഡിയിൽ
കുട്ടികളെ ദുരുപയോഗം ചെയ്തു: ഇർവിങ് ഐ.എസ്.ഡി 75 വയസ്സുകാരനായ മുൻ ബസ് അസിസ്റ്റന്റ്
ഫോർട്ട് ബെൻഡ് കൗണ്ടി ആക്ടിംഗ് ജഡ്ജിയായി ഡാനിയൽ വോങ് സത്യപ്രതിജ്ഞ ചെയ്തു