ആര് ജയിക്കും - ഷിക്കാഗോയിൽ രാഷ്ട്രീയ സംവാദം

MARCH 24, 2026, 10:44 PM

ഷിക്കാഗോയിലെ ജനാധിപത്യ വിശ്വാസികൾ അരയും തലയും മുറുക്കി തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിക്കളുടെ വിജയത്തിനായി പ്രവർത്തിക്കുമ്പോൾ, ഇവിടെ അവർക്ക് ഒന്നിച്ചു കൂടുവാനും, തങ്ങളുടെ അഭിപ്രായങ്ങളും തത്വസംഹിതകളും ഉയർത്തിക്കാട്ടി സംവേദിക്കുവാനും ഒരു സുവർണ്ണ അവസരം ഒരുക്കുകയാണ്.

ഈ പോരിൽ ആര് ജയിക്കും? യു.ഡി.എഫ് വിശ്വാസികൾ 100ൽ അധികം സീറ്റുകൾ വാരിക്കൂട്ടി തകർപ്പൻ വിജയം കൈവരിക്കുമെന്ന് വിശ്വസിക്കുമ്പോൾ എൽ.ഡി.എഫ് തങ്ങൾ ഇനിയും തുടർഭരണം നേടുമെന്ന വിശ്വാസത്തിലാണ്.

മാർച്ച് 27 വെള്ളിയാഴ്ച വൈകുന്നേരം 7മണിക്ക് മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ദേവാലയ ആഡിറ്റോറിയത്തിൽ വച്ചാണ് തീപ്പൊരി പാറുന്ന വാക്‌പോരും നടക്കുന്നത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏവർക്കും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന് അവസരം ഉണ്ടാകും.

vachakam
vachakam
vachakam

ഒരു മോഡറേറ്ററുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ഈ സംവാദത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ജോർജ് പണിക്കർ 847-401-7771, പീറ്റർ കുളങ്ങര 847-951-4476, ജേയ്ബു മാത്യു 312-718-6337, സണ്ണി വള്ളിക്കളം 847-722-7598

ജോർജ് പണിക്കർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam