തീവ്രവാദത്തിനെതിരെ ശക്തമായി നേരിടണം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

MAY 1, 2025, 10:53 PM

ഷിക്കാഗോ: ജമ്മുകാശ്മീരിലെ പഹൽഗാമിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ നിരപരാധികളായവർക്കുവേണ്ടി ദുഃഖം ആചരിക്കുകയും അതിയായ ഖേദം രേഖപ്പെടുത്തുകയും അതോടൊപ്പം തന്നെ ആഗോള ആധ്യാത്മിക നേതാവായിരുന്ന ഫ്രാൻസിസ് പാപ്പയുടെ വേർപാടിലും അതിയായ ദുഃഖവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ സംഘടിപ്പിച്ച യോഗത്തിൽ ഏവരും പങ്കുവച്ചു.

പ്രസിഡന്റ് സതീശൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അദ്ദേഹം ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തിന് ഭാരത സർക്കാരിനോടൊപ്പമെന്ന് പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ തിരിച്ചടി നൽകണമെന്നും കുറ്റക്കാരായ തീവ്രവാദികളെയും അതിനു സഹായം നൽകിയ സകലരേയും നിയമത്തിനു മുൻപിൽ കൊണ്ടുവരികയും തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

നിരപരാധികളായ ടൂറിസ്റ്റുകളെ മതംചോദിച്ച് ഉറപ്പുവരുത്തിയതിനു ശേഷം ക്രൂരമായി കൊന്നുതള്ളിയ ഭീകരൻമാർക്കു ശക്തമായ തിരിച്ചടി നൽകണമെന്നും ഇനിയും ഇതുപോലെയുള്ള ഭീകരപ്രവർത്തനങ്ങൾ ഭാവിയിൽ ഉണ്ടാകാതെയിരിക്കത്തക്ക വണ്ണമുള്ള പ്രഹരം അവർക്കു നൽകണമെന്നും ചെയർമാൻ തോമസ് മാത്യു പറഞ്ഞു.

vachakam
vachakam
vachakam

കുറേ നാളുകളായി വളരെ സന്തോഷത്തോടു കൂടി ജീവിതം മുന്നോട്ടു നയിച്ചുകൊണ്ടിരുന്ന കാശ്മീർ ജനതയുടെ ഉറക്കം കെടുത്തിയ നീചന്മാർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് ഇതിയിതാവർത്തിക്കുവാനുള്ള അവസരം ഉണ്ടാകുവാൻ പാടില്ലെന്നും ട്രഷറാർ വിപിൻ രാജ് പറഞ്ഞു.

കൂടാതെ തദവസരത്തിൽ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് നായർ, ഡിട്രോയിറ്റ് ചാപ്റ്റർ പ്രസിഡന്റ് ഡോ. മാത്യു വർഗീസ്, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് തോമസ് ഓലിയാംകുന്നേൽ, ഉഷാ ജോർജ്, സ്റ്റീഫൻ ലൂക്കോസ്, തമ്പി മാത്യു, എ.സി. ജോർജ്, പി.വി. ചെറിയാൻ, ജോസ് പന്തോളം, ബിജു കണ്ടത്തിൽ തുടങ്ങിയവരും ഭീകരവാദത്തെ ഉന്മൂലനം ചെയ്യുവാൻ ഭാരതത്തോടൊപ്പം കോകോർക്കുന്നുവെന്ന് പറയുകയും ചെയ്തു.

അതോടൊപ്പം തന്നെ ഫ്രാൻസിസ് പാപ്പയുടെ വേർപാടിലുള്ള അനുശോചനം അറിയിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി സജി കരിമ്പന്തർ ഏവരേയും നന്ദി അറിയിക്കുകയും ഭീകരവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തിലുള്ള അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam