ഷിക്കാഗോ: ഫൊക്കാന നാഷണൽ കമ്മറ്റിയുടെ ആഹ്വാന പ്രകാരം റീജിയനുകളിൽ നടത്തി വരുന്ന കലാകായിക മത്സരങ്ങളുടെ ഭാഗമായി ഫൊക്കാന മിഡ് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ കൈരളി ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഷിക്കാഗോയിൽ വോളിബോൾ ടൂർണ്ണമെന്റ് നടത്തുന്നു.
നവംബർ 29ന് 12 മണി മുതൽ Feldman Rocreation Center ( 8800 Kathy Ln Niles) വച്ചാണ് മൽസരം നടക്കുന്നത്. ഷിക്കാഗോയിലെയും അടുത്ത പ്രദേശങ്ങളിലെയും പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നതാണ്.
കൂടാതെ പഞ്ചാബും കേരളാടീമും തമ്മിലുളള വാശിയേറിയ പ്രദർശന മത്സരവും ഉണ്ടായിരിക്കുന്നതാണ്. മൽസരവിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്.
റീജയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, ട്രസ്റ്റി ബോർഡ് മെമ്പർ സതീശൻ നായർ, മുൻ റീജിയണൽ വൈസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ, ടോമി അമ്പനാട്ട് കൂടാതെ സൈമൺ പള്ളിക്കുന്നേൽ, ജിതേഷ് ചുങ്കത്ത്, മാത്യു തട്ടാമറ്റത്തിൽ, ബൈജു കണ്ടത്തിൽ, ജോൺസൺ കാരിക്കൽ, ജോഷി പുത്തുരാൻ, വിജി നായർ, എബി എബ്രഹാം, സേവ്യർ ഒറവനാക്കളത്തിൽ, അനിൽ കൃഷ്ണൻ, നിരൻ മുണ്ടിയിൽ, ബോബി വർഗീസ്, ഷിബു മുളയാനിക്കുന്നേൽ, ലിനു എം. ജോസഫ്, ജോസ് ജോർജ്, രവികുട്ടപ്പൻ, മാത്യു ചാണ്ടി തുടങ്ങിയവരും കൈരളി ലയൺസിനെ പ്രതിനിധീകരിച്ച് സിബി കദളിമറ്റവും യോഗത്തിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന