ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾക്ക് മേൽ പ്രതികാര തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ യുഎസ് സുപ്രീം കോടതി ശക്തമായി വിമർശിച്ചു.
പ്രതികാര തീരുവ ചുമത്താനുള്ള കാരണമായി യുഎസ് ഭരണകൂടം മുന്നോട്ടുവച്ച വാദങ്ങൾ അംഗീകരിക്കാൻ കഴിയുമോ എന്ന് സംശയമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ദേശീയ താൽപ്പര്യം സംരക്ഷിക്കുന്നതിനും യുഎസ് സമ്പദ്‌വ്യവസ്ഥ തകരുന്നത് തടയുന്നതിനുമാണ് വിവിധ രാജ്യങ്ങളിൽ പ്രതികാര തീരുവ ചുമത്തിയതെന്ന് പ്രസിഡന്റിന്റെ ഭരണകൂടത്തിനുവേണ്ടി ഹാജരായ യുഎസ് സോളിസിറ്റർ ജനറൽ ജോൺ സോവർ വാദിച്ചു. കേസിലെ വാദങ്ങൾ ഇപ്പോഴും കോടതിയിൽ തുടരുകയാണ്.
ട്രംപിന്‍റെ തീരുവകൾ ചട്ടവിരുദ്ധമാണെന്ന് നേരത്തേ യു എസ് കോർട്ട് ഓഫ് ഇന്‍റർനാഷണൽ ട്രേഡ് വിധിച്ചിരുന്നു. സുപ്രീംകോടതി വിധി ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾക്ക് നിർണായകമാണ്.
തീരുവ ചട്ടവിരുദ്ധമാണെന്ന് യു എസ് സുപ്രീംകോടതി വിധിച്ചാൽ വാങ്ങിയ പകരം തീരുവ മുഴുവൻ ട്രംപ് ഭരണകൂടം തിരിച്ച് കൊടുക്കണ്ടി വരുമെന്നതാണ് യാഥാർഥ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
