സെനറ്റിൽ ട്രംപിന് നേരിയ ജയം; ഇറാൻ യുദ്ധാധികാര പ്രമേയം പരാജയപ്പെട്ടു

MAY 13, 2026, 10:03 PM

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ സൈനിക നടപടികളുമായി മുന്നോട്ട് പോകുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് തടയിടാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമം യുഎസ് സെനറ്റ് വീണ്ടും പരാജയപ്പെടുത്തി.

ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 49-നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. യുദ്ധം അവസാനിപ്പിക്കാൻ കോൺഗ്രസിന്റെ അനുമതി വേണമെന്ന പ്രമേയത്തെ മൂന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ പിന്തുണച്ചെങ്കിലും ഭൂരിപക്ഷം തികയ്ക്കാൻ ഡെമോക്രാറ്റുകൾക്കായില്ല.

ഒറിഗോണിൽ നിന്നുള്ള സെനറ്റർ ജെഫ് മെർക്ക്ലി അവതരിപ്പിച്ച പ്രമേയത്തെ റിപ്പബ്ലിക്കൻമാരായ റാൻഡ് പോൾ, സൂസൻ കോളിൻസ്, ലിസ മർകോവ്സ്കി എന്നിവർ പിന്തുണച്ചത് ശ്രദ്ധേയമായി. എന്നാൽ ഡെമോക്രാറ്റിക് പക്ഷത്തുനിന്ന് ജോൺ ഫെറ്റർമാൻ റിപ്പബ്ലിക്കൻമാർക്കൊപ്പം ചേർന്ന് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.

vachakam
vachakam
vachakam

1973-ലെ വാർ പവേഴ്സ് ആക്ട് പ്രകാരം, കോൺഗ്രസിന്റെ അനുമതിയില്ലാതെ ഒരു പ്രസിഡന്റിന് 60 ദിവസത്തിൽ കൂടുതൽ സൈനിക നടപടി തുടരാനാവില്ല. മെയ് ഒന്നിന് ഈ സമയപരിധി അവസാനിച്ചെങ്കിലും, വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ നിയമം ബാധകമല്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.

എന്നാൽ ഇറാനിലെ തുറമുഖങ്ങൾ ഉപരോധിക്കുന്നതും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും തുടരുന്നത് ചൂണ്ടിക്കാട്ടി യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഡെമോക്രാറ്റുകൾ വാദിക്കുന്നു. ഭരണഘടനാപരമായി യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്നും വ്യക്തമായ തന്ത്രങ്ങളില്ലാതെ ട്രംപ് രാജ്യത്തെ ദീർഘകാല യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും സെനറ്റർ മെർക്ക്ലി ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam