എപ്സ്റ്റീനെതിരായ അന്വേഷണത്തിലെ രേഖകളും തെളിവുകളും പരസ്യമാക്കണമെന്ന അഭ്യര്‍ത്ഥന ഫെഡറല്‍ കോടതി തള്ളി

AUGUST 20, 2025, 4:04 PM

വാഷിംഗ്ടണ്‍: ജെഫ്രി എപ്സ്റ്റീനെതിരായ അന്വേഷണത്തിലെ ഗ്രാന്‍ഡ് ജൂറിയുടെ രേഖകളും തെളിവുകളും പുറത്തുവിടണമെന്ന യുഎസ് നീതിന്യായ വകുപ്പിന്റെ അഭ്യര്‍ത്ഥന ബുധനാഴ്ച ഒരു ഫെഡറല്‍ ജഡ്ജി തള്ളി. ദീര്‍ഘകാല നിയമ പരിരക്ഷകളും ഗവണ്‍മെന്റിന്റെ കൈവശമുള്ള വിപുലമായ അന്വേഷണ വിവരങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍ രേഖകളുടെ പരിമിതി കോടതി ചൂണ്ടിക്കാട്ടി.

മാന്‍ഹട്ടന്‍ ആസ്ഥാനമായുള്ള യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാര്‍ഡ് ബെര്‍മാന്‍, ഗ്രാന്‍ഡ് ജൂറി രേഖകളില്‍, വിവരങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമേ ഉള്ളൂ എന്ന് അഭിപ്രായപ്പെട്ടു. 'ജെഫ്രി എപ്സ്റ്റീന്റെ ആരോപണവിധേയമായ പെരുമാറ്റത്തിന്റെ ഒരു കേട്ടുകേള്‍വി മാത്രമാണ്' ഇതെന്ന് കോടതി വിശേഷിപ്പിച്ചു. സര്‍ക്കാരിന്റെ 100,000 പേജിലധികം അന്വേഷണ വിവരങ്ങള്‍ ഏകദേശം 70 പേജുള്ള ഗ്രാന്‍ഡ് ജൂറി രേഖകളേക്കാള്‍ വളരെ കൂടുതലാണെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. 

ഇരകളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഉണ്ടാകാവുന്ന ഭീഷണികള്‍ രേഖകള്‍ മുദ്രയിടുന്നതിനുള്ള ഒരു കാരണമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പരസ്യമാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ രാഷ്ട്രീയ സഖ്യകക്ഷികളും സമ്മര്‍ദ്ദം ചെലുത്തിയ സാഹചര്യത്തിലാണ് വിധി വരുന്നത്. രേഖകള്‍ പുറത്തുവിടുമെന്ന് വാഗ്ദാനം ചെയ്ത് 2024 ല്‍ പ്രചാരണം നടത്തിയ ട്രംപ്, കേസിന്റെ വിശദാംശങ്ങള്‍ മറച്ചുവെച്ചതായി ഡെമോക്രാറ്റുകള്‍ ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam