വാഷിംഗ്ടണ്‍: കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. യുഎസിലേക്കുള്ള ലഹരി മരുന്നിന്റെ ഒഴുക്കു തടയാന്‍ പെട്രോ വിസമ്മതിച്ചു എന്നതാണ് നടപടിയ്ക്ക് പിന്നില്‍. ലഹരിമരുന്ന് നിയന്ത്രണ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പെട്രോയ്ക്കുമേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനിടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
ദശാബ്ദങ്ങളോളം ലഹരിമരുന്നിനെതിരെ പോരാടുകയും ലഹരിമരുന്ന് ഉപയോഗം കുറയ്ക്കാന്‍ താന്‍ സഹായിക്കുകയും ചെയ്ത സമൂഹത്തിലെ സര്‍ക്കാരാണ് തനിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് പെട്രോ പ്രതികരിച്ചു.
പെട്രോ അധികാരത്തിലെത്തിയ ശേഷം കൊളംബിയയിലെ ലഹരിമരുന്ന് ഉപയോഗം ദശാബ്ദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചുയര്‍ന്നുവെന്ന് ട്രഷ്‌റി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. ഈ ലഹരിമരുന്ന് യുഎസിലേക്ക് ഒഴുകുകയും അമേരിക്കന്‍ ജനങ്ങളില്‍ മരണങ്ങളും അരാജകത്വവും ഉണ്ടാകാനും കാരണവും ആകുന്നു. മാത്രമല്ല ലഹരി സംഘങ്ങളെ സ്‌കോട്ട് ബെസന്റ് വളരാന്‍ അനുവദിച്ചുവെന്നും ട്രഷ്‌റി സെക്രട്ടറി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
