ടെക്‌സാസിൽ സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

FEBRUARY 12, 2026, 6:55 AM

ഹൂസ്റ്റൺ: ടെക്‌സാസിലെ കാറ്റി മേഖലയിൽ വീടിനോട് ചേർന്നുള്ള സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പെൺകുഞ്ഞുങ്ങൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് രണ്ട് വയസ്സും മൂന്ന് വയസ്സും പ്രായമുള്ള സഹോദരിമാരെ സ്വിമ്മിംഗ് പൂളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

രാവിലെ 11:30ഓടെ ഗ്രീക്ക് എഡ്ജ് കോർട്ടിലെ വീടിന് പിന്നിലുള്ള പൂളിലാണ് അപകടം നടന്നത്. കുട്ടികൾ അവരുടെ അമ്മയ്ക്കും മുത്തശ്ശിമാർക്കും ഒപ്പമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

സാധനങ്ങൾ വാങ്ങാൻ പുറത്തുപോയി തിരിച്ചെത്തിയ മുത്തശ്ശിയാണ് കുട്ടികൾ വെള്ളത്തിൽ കിടക്കുന്നത് ആദ്യം കണ്ടത്. ഈ സമയം കുട്ടികളുടെ അമ്മയും മുത്തച്ഛനും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു.

vachakam
vachakam
vachakam

മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. ഹെലികോ്ര്രപർ മാർഗ്ഗം കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് സംഭവം സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഹൂസ്റ്റൺ മേഖലയിൽ കുട്ടികൾ വെള്ളത്തിൽ വീണുള്ള അപകടങ്ങൾ വർദ്ധിക്കുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam