ഹൂസ്റ്റൺ: സാമൂഹിക പ്രതിബദ്ധതയും സേവനോൻമുഖതയും മുദ്രാവാക്യമാക്കി ഫോമായുടെ ജനപക്ഷ പദ്ധതികൾ നടപ്പാക്കാൻ 2026'28 ഭരണ സമിതിയിലേയ്ക്ക് ആത്മവിശ്വാത്തോടെ മൽസരിക്കുന്ന 'ടീം വോയ്‌സ് ഓഫ് ഫോമാ' ഹൂസ്റ്റണിൽ സതേൺ റീജിയന്റെ കീഴിലുള്ള മൂന്ന് സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി. 11-ാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് അപ്നാ ബസാർ റസ്റ്റോറന്റിൽ, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്), മലയാളി അസോസിയേഷൻ ഓഫ് ലീഗ് സിറ്റി, ഫ്രണ്ട്‌സ് ഓഫ് പെയർലാന്റ് മലയാളി കമ്മ്യൂണിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു മീറ്റിങ്ങ്.
ബിജു തോണിക്കടവിൽ നേതൃത്വം നൽകുന്ന ടീം വോയ്‌സ് ഓഫ് ഫോമാ പാനൽ അംഗങ്ങൾ ഫോമായെ നയിക്കാൻ യോഗ്യതയുള്ളവരാണെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. ദീർഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ടീം വോയ്‌സ് ഓഫ് ഫോമാ ജനവിധി തേടുന്നതെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥിയും 2022-24 ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ട്രഷററുമായ ബിജു തോണിക്കടവിൽ പറഞ്ഞു. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിർത്തിക്കൊണ്ട് കർമഭൂമിയിലും ജൻമഭൂമിയിലും തികഞ്ഞ ജനപക്ഷ മുഖത്തോടെ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളുണ്ട്.
തങ്ങൾ ഭരണത്തിലെത്തിയാൽ അമേരിക്കൻ മലയാളി സമൂഹത്തിലും നാട്ടിലും കൂടുതൽ ഊർജസ്വലമായി സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും അതിനായി ഏവരുടെയും പാർത്ഥനാ പൂർണമായ പിന്തുണയും പ്രോൽസാഹനവും അഭ്യർത്ഥിക്കുന്നുവെന്ന് ടീം വോയ്‌സ് ഓഫ് ഫോമാ അംഗങ്ങൾ പറഞ്ഞു.
ശക്തമായ വികസനോൻമുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകൾ നൽകി ആശീർവദിക്കണമെന്ന് പുതിയ ഭരണസമിതിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ സ്‌നേഹനിർഭരമായ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഹൂസ്റ്റണിലെ പരിണതപ്രജ്ഞരായ മലയാളി സംഘടനാ ഭാരവാഹികളോട് ഹൃദയപൂർവം അഭ്യർത്ഥിച്ചു.
ചടങ്ങിൽ ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ, ഷാജി എഡ്വേർഡ് (ഫോമാ മുൻ ജനറൽ സെക്രട്ടറി, മുൻ ട്രഷറർ), ജോയി എൻ സാമുവേൽ (ഫോമാ 2026 കൺവൻഷൻ ജനറൽ കൺവീനർ), രാജൻ യോഹന്നാൻ (നാഷണൽ കമ്മറ്റി മെമ്പർ), തോമസ് ഒലിയാംകുന്നേൽ (കേരള കൺവൻഷൻ മുൻ ചെയർമാൻ), റോയി മാത്യു (മാഗ് പ്രസിഡന്റ്), ബിജോ സെബാസ്റ്റ്യൻ (മലയാളി അസോസിയേഷൻ ഓഫ് ലീഗ് സിറ്റി പ്രസിഡന്റ്), സന്തോഷ് ഐപ്പ് (ഫ്രണ്ട്‌സ് ഓഫ് പെയർലാന്റ് മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ്), ബിനീഷ് ജോസഫ് (മലയാളി അസോസിയേഷൻ ഓഫ് ലീഗ് സിറ്റി പ്രഥമ പ്രസിഡന്റ്), മിഖായേൽ ജോയി (ആർ.വി.പി സ്ഥാനാർഥി), ക്രിസ്റ്റഫർ ജോർജ് (നാഷണൽ കമ്മറ്റി സ്ഥാനാർഥി), സഞ്ജു (നാഷണൽ കമ്മറ്റി സ്ഥാനാർഥി), വിനോദ് ചെറിയാൻ (മാഗ് സെക്രട്ടറി), ഡെന്നിസ് മാത്യു, സൈമൺ വാളാച്ചേരിൽ, ജീമോൻ റാന്നി, ഇന്നസെന്റ് ഉലഹന്നാൻ, തോമസ് വർക്കി, ബാബു മുല്ലശ്ശേരി, ഡോ. ജോർജ് കാക്കനാട്ട്, രാജു പോത്തൻ, ജോസ് കെ ജോൺ, ജിൻസ് മാത്യു, മാത്യു പോൾ, സോജൻ ജോർജ്, പ്രേം ദാസ്, ജോഹൽ കുറുപ്പ്, ആൻസി സാമുവേൽ തുടങ്ങിയവർ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് എല്ലാവിധ വിജയാശംസകളും നേർന്നു.
എ.എസ്. ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
