മുന്‍ കാമുകനടക്കം രണ്ടുപേരെ തീ വച്ച് കൊലപ്പെടുത്തി; ബോളിവുഡ് നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റില്‍

DECEMBER 3, 2024, 4:20 PM

ബോളിവുഡ് നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അമേരിക്കയില്‍ കൊലപാതക കേസില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. തന്‍റെ മുന്‍ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിലാണ് 43കാരിയായ ആലിയയെ പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. കോടതി ഡിസംബര്‍ 9വരെ ഇവരെ റിമാന്‍റില്‍ വിട്ടിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. 

അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ക്യൂന്‍സിലാണ് സംഭവം. ബോളിവുഡ് താരം നര്‍ഗീസ് ഫക്രിയുടെ ഇളയ സഹോദരിയാണ് ആലിയ.  ആലിയയുടെയും നർഗീസിന്‍റെ പിതാവ് മുഹമ്മദ് ഫക്രി പാകിസ്ഥാനില്‍ യുഎസില്‍ എത്തിയാളായിരുന്നു. അവരുടെ അമ്മ മേരി ഫക്രി ചെക്ക് വംശജയായിരുന്നു. 

ആലിയ തന്‍റെ മുന്‍ കാമുകന്‍ എഡ്വേര്‍ഡ് ജേക്കൂബ്സ് (35) അവന്‍റെ സുഹൃത്ത് അനസ്താനിയ എറ്റിനി (33) എന്നിവരെ കൊലപ്പെടുത്തി എന്ന കേസിലാണ് ഇപ്പോള്‍ ആലിയ അറസ്റ്റിലായിരിക്കുന്നത്. എഡ്വേര്‍ഡ് ജേക്കൂബ്സും സുഹൃത്തും താമസിക്കുന്ന ഗാരേജിലേക്ക് നവംബര്‍ 2ന് രാവിലെ എത്തിയ ആലിയ 'നിങ്ങളെല്ലാം ഇന്ന് മരിക്കും' എന്ന് പറഞ്ഞ് കെട്ടിടത്തിന് തീ ഇടുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 

vachakam
vachakam
vachakam

ബഹളം കേട്ട് ഇവിടെ ഉറങ്ങുകയായിരുന്ന അനസ്താനിയ താഴെ ഇറങ്ങി വന്നെങ്കിലും, തീ ആളിപടര്‍ന്നതോടെ  എഡ്വേര്‍ഡ് ജേക്കൂബ്സിനെ രക്ഷിക്കാന്‍ വീണ്ടും അകത്തേക്ക് പോവുകയായിരുന്നു. ഇതോടെ അവരും അവിടെ കുടുങ്ങി. രണ്ടുപേരും പൊള്ളലേറ്റാണ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം തന്‍റെ മകനും ആലിയയും തമ്മില്‍ കഴിഞ്ഞ വര്‍ഷം എല്ലാ ബന്ധവും അവസാനിപ്പിച്ചതാണെന്നും എന്നാല്‍ ആലിയ ഇത് അംഗീകരിക്കാതെ തന്‍റെ മകനെ നിരന്തരം ശല്യം ചെയ്തുവെന്നുമാണ് എഡ്വേര്‍ഡ് ജേക്കൂബ്സിന്‍റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ തന്‍റെ മകള്‍ കൊലപാതകം ചെയ്യില്ലെന്നാണ് ആലിയയുടെ മാതാവിന്റെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam