ഷിക്കാഗോ: ബെൻസൻവില്ല് തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഇടവകയിൽ കൂടാരയോഗതല ' സ്‌നേഹദൂത്' ക്രിസ്തുമസ്സ് കരോളിന് തുടക്കമായി. ഇടവകയുടെ ഓരോ കൂടാരയോഗത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന കരോളിനായുള്ള ഉണ്ണീശോയുടെ രൂപം കുർബ്ബാനയ്ക്ക് ശേഷം അസി.വികാരി ഫാ.ബിൻസ് ചേത്തലിൽ എല്ലാം കൂടാരയോഗ കോർഡിനേറ്റർമാർക്ക് വെഞ്ചരിച്ച് നൽകി.
നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ വൈദികരുടെയും കൂടാരയോഗ അംഗങ്ങളുടെയും നേതൃത്വത്തിൽ ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിച്ച് പ്രാർത്ഥിക്കുന്നു. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ 'സ്‌നേഹദൂത്' എല്ലാം ഭവനങ്ങിലും എത്തിച്ച് തിരുപ്പിറവിയിലേക്ക് പ്രവേശിക്കും.
സെന്റ് മൈക്കിൾ കൂടാരയോഗം കോർഡിനേറ്റർ ഉണ്ണി തേവർമറ്റം, സെന്റ് സ്റ്റീഫൻ കൂടാരയോഗം കോർഡിനേറ്റർ സിറിയക് കീഴങ്ങാട്ട്, സെന്റ് അൽഫോൻസ കൂടാരയോഗം കോർഡിനേറ്റർ പറമ്പടത്തുമല, സെന്റ് അഗസ്റ്റിൽ കൂടാരയോഗം കോർഡിനേറ്റർ സിജോ പള്ളോർക്കുന്നേൽ, ഇൻഫന്റ് ജീസസ്സ് കൂടാരയോഗം കോർഡിനേറ്റർ കിഷോർ കണ്ണാല, ഗാഡുലപ്പ കൂടാരയോഗം കോർഡിനേറ്റർ ജോയി വാച്ചാച്ചിറ എന്നിവർ 'സ്‌നേഹദൂത്' കരോളിന് നേതൃത്വം നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്