ന്യൂയോര്‍ക്ക്: താന്‍ അധികാരത്തില്‍ തിരികെ എത്തുമ്പോഴേക്കും ബന്ദികളാക്കപ്പെട്ടവരെ വിട്ടയയ്ക്കണമെന്ന് ഹമാസ് ഭീകരരോട് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അല്ലാത്താപക്ഷം ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു.
14 മാസമായി തുടരുന്ന ഇസ്രായേല്‍-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാന്‍ കരാര്‍ ഉണ്ടാക്കുന്നതിലോ നയതന്ത്ര തലത്തില്‍ ബൈഡന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
'' 2025 ജനുവരി 20ന് മുന്‍പ് അതായത് ഞാന്‍ അമേരിക്കയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നതിന് മുന്‍പ് ബന്ദികളാക്കപ്പെട്ട മുഴുവന്‍ പേരെയും ഹമാസ് വിട്ടയയ്ക്കണം. അല്ലാത്ത പക്ഷം ഈ ക്രൂരതകള്‍ ചെയ്തവര്‍ വലിയ നല്‍കേണ്ടി വരും. ഇതിന് ഉത്തരവാദികളായവര്‍ക്ക് അമേരിക്കയുടെ ഭാഗത്ത് നിന്നും കനത്ത പ്രഹരമായിരിക്കും നേരിടേണ്ടി വരുന്നത്. ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണം'' ട്രംപ് തന്റെ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ഇസ്രായേലിന് താന്‍ ഉറച്ച പിന്തുണ നല്‍കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഭീകരര്‍ ഇസ്രായേലില്‍ ആക്രമണം നടത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തത്. ആക്രമണത്തില്‍ 1208 പേരാണ് അന്ന് കൊല്ലപ്പെട്ടതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്