ഹേറ്റ് ക്രൈം ഷൂട്ടിംഗ് പ്രതി ജയിൽ സെല്ലിൽ മരിച്ച നിലയിൽ

DECEMBER 2, 2024, 6:38 PM

ഷിക്കാഗോ: ഒരു മാസം മുമ്പ് വെസ്റ്റ് റോജേഴ്‌സ് പാർക്കിലെ സിനഗോഗിന് സമീപം ജൂതനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കുക്ക് കൗണ്ടി ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി കുക്ക് കൗണ്ടി ജയിൽ അധികൃതർ ഞായറാഴ്ച പറഞ്ഞു. 22 കാരനായ സിദി മുഹമ്മദ് അബ്ദല്ലാഹി സെല്ലിൽ തൂങ്ങി ആത്മഹത്യ ചെയ്തതായി കുക്ക് കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു.

വധശ്രമം, തോക്ക് പ്രയോഗം, തീവ്രവാദം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അബ്ദുള്ളയെ തടവിലാക്കിയിരുന്നത്. കുക്ക് കൗണ്ടി ജയിലിലെ മെഡിക്കൽ സൗകര്യമായ സെർമാക് ഹെൽത്ത് സർവീസസിലാണ് സിദി മുഹമ്മദ് അബ്ദല്ലാഹിയെ പാർപ്പിച്ചിരിക്കുന്നതെന്നും ഉച്ചകഴിഞ്ഞ് 3:30 ഓടെ പ്രതികരണമൊന്നുമില്ലാതെ കണ്ടെത്തുകയായിരുന്നുവെന്നും കുക്ക് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

ഷിക്കാഗോ ഫയർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ മൗണ്ട് സിനായ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് സ്റ്റാഫ് അംഗങ്ങൾ ഉടൻ തന്നെ സഹായം നൽകി, അവിടെ അദ്ദേഹം മരിച്ചു.

vachakam
vachakam
vachakam

നിലവിൽ ഫൗൾ പ്ലേയ്ക്ക് തെളിവുകളൊന്നും ഇല്ലെന്നും ആത്മഹത്യാ സാധ്യതയെക്കുറിച്ച് മുൻകൂർ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam