കലിഫോര്‍ണിയ: കലിഫോര്‍ണിയയിലുള്ള സാനോസെയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു. തൃശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടില്‍ ഹരിദാസിന്റെയും സുഷമയുടെയും മകള്‍ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ഹൗസില്‍ ആന്‍ മേരി മാത്യു എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തും ഒപ്പം താമസിച്ചിരുന്നയാളുമായ അനില എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓഗസ്റ്റ് 28 ന് യു.എസ് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:53 ഓടെ സാനോസെയിലെ ലിന്‍ഡ വിസ്റ്റ സ്ട്രീറ്റിലെ 700 ബ്ലോക്കിലാണ് ദാരുണമായ സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട രണ്ടുപേരുടെയും പ്രതിയായ അനിലയുടെയും കുടുംബങ്ങള്‍ ഒരേ ഫ്ളാറ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്.
ആനിനെ ഫ്ളാറ്റിലെ മുറിയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം. അഞ്ജനയുടെ ഭര്‍ത്താവായ വിലങ്ങല്ലൂര്‍ സ്വദേശി വീജിഷ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ആന്‍. കൊലപാതകത്തിന്റെ കൃത്യമായ കാരണവും പശ്ചാത്തലവും വ്യക്തമല്ല. സംഭവത്തില്‍ സാനോസെ പൊലീസ് ഡിപ്പാര്‍ട്‌മെന്റ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
