ട്രംപിന്റെ നയങ്ങൾ തിരിച്ചടിയായി: ഇന്ത്യയിൽ അമേരിക്കയുടെ ജനപ്രീതിയിൽ വൻ ഇടിവെന്ന് പ്യൂ സർവേ റിപ്പോർട്ട്

JULY 23, 2026, 12:50 AM

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളും പ്രസ്താവനകളും കാരണം ഇന്ത്യക്കാർക്കിടയിൽ അമേരിക്കയോടുള്ള അനുകൂല നിലപാടിൽ വലിയ കുറവുണ്ടായതായി അന്താരാഷ്ട്ര ഗവേഷണ ഏജൻസിയായ പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠന റിപ്പോർട്ട്.

വ്യാപാര തർക്കങ്ങളും അന്താരാഷ്ട്ര ഇടപെടലുകളും ശക്തമായ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനപ്രീതിയിൽ കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം (2025) 54 ശതമാനം ഇന്ത്യക്കാർ അമേരിക്കയെ അനുകൂലിച്ചിരുന്ന സ്ഥാനത്ത്, ഈ വർഷം അത് 45 ശതമാനമായി ഇടിഞ്ഞു. അതേസമയം, 31 ശതമാനം പേർ അമേരിക്കയോട് പ്രതികൂല നിലപാടാണ് പ്രകടിപ്പിച്ചത്.  

vachakam
vachakam
vachakam

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഉയർന്ന തീരുവ ചുമത്താനുള്ള ട്രംപിന്റെ നയങ്ങളെ വെറും 18 ശതമാനം ഇന്ത്യക്കാർ മാത്രമാണ് പിന്തുണച്ചത്. പിന്നീട് ഈ തീരുവ വർധനവ് യു.എസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

  • ട്രംപിലുള്ള വിശ്വാസ്യത തകർന്നു : ആഗോള കാര്യങ്ങളിൽ ട്രംപ് ശരിയായ തീരുമാനങ്ങൾ എടുക്കുമെന്ന ഇന്ത്യക്കാരുടെ വിശ്വാസത്തിലും വലിയ വീഴ്ചയുണ്ടായി. കഴിഞ്ഞ വർഷം 52 ശതമാനം പേർ പിന്തുണച്ച സ്ഥാനത്ത് ഈ വർഷം അത് 39 ശതമാനമായി കുറഞ്ഞു. 36 ശതമാനം പേർ ട്രംപിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി.  
  • അനാവശ്യ വിദേശ ഇടപെടലുകൾ: അമേരിക്ക മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നുണ്ടെന്ന് 47 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെട്ടു. 30 ശതമാനം പേർ മാത്രമാണ് ഇതിനോട് വിയോജിച്ചത്. ആഗോള ശരാശരിയേക്കാൾ മെച്ചം ജനപ്രീതിയിൽ കുറവുണ്ടായെങ്കിലും, സർവേ നടത്തിയ 36 രാജ്യങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും അമേരിക്കയോട് കൂടുതൽ അനുകൂല നിലപാടാണ് പുലർത്തുന്നത്. ആഗോളതലത്തിൽ 57 ശതമാനം പേരും അമേരിക്കയ്ക്ക് എതിരായ അഭിപ്രായം പങ്കുവെച്ചപ്പോൾ, 37 ശതമാനം പേർ മാത്രമാണ് അനുകൂലിച്ചത്.  കൂടാതെ, അമേരിക്കൻ ഭരണകൂടം പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യങ്ങളെ മാനിക്കുന്നുണ്ടെന്ന് 54 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നതായി പ്യൂ റിപ്പോർട്ടിൽ പറയുന്നു.

പി.പി.ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam