വെടിവെപ്പിന് പിന്നാലെ ട്രംപ് വാഷിങ്ടൺ ഡി.സിയിലേക്ക് അഞ്ഞൂറിലധികം നാഷണൽ ഗാർഡ് സൈനികരെ അയക്കുന്നതായി റിപ്പോർട്ട്. നവംബർ 26-ന് വൈറ്റ് ഹൗസിന് അടുത്ത് രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് വെടിയേറ്റ് പരിക്ക് പറ്റിയ സംഭവത്തിന് പിന്നാലെ ആണ് ഈ നീക്കം. പ്രതിരോധ സെക്രട്ടറി പീറ്റ ഹെഗ്സെത്ത് ആണ് ഇക്കാര്യം അറിയിച്ചത്. “വാഷിങ്ടൺ ഡി.സി സുരക്ഷിതവും മനോഹരവും ആക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞയെ ഇത് കൂടുതൽ ശക്തമാക്കും” എന്ന് ഹെഗ്സെത്ത് പ്രതികരിച്ചു.
നിലവിൽ ഏകദേശം 2,200 നാഷണൽ ഗാർഡ് സൈനികർ വാഷിങ്ടൺ ഡി.സിയിലാണ്. ട്രംപ് ഓഗസ്റ്റിൽ തലസ്ഥാന നഗരിയിൽ ക്രൈം നിയന്ത്രണത്തിനായി ഈ സൈനിക വിന്യാസം ആരംഭിച്ചിരുന്നു. പുതിയ 500 പേരുടെ കൂട്ടിച്ചേർക്കൽ കൊണ്ട് ഈ സംഖ്യ 2,700 ആയി ഉയരും.
അതേസമയം ട്രംപ് നാഷണൽ ഗാർഡ് വിന്യാസത്തെ വലിയ വിജയമായി വിശേഷിപ്പിച്ചിരുന്നു. വാഷിങ്ടൺ ഡി.സിയിലേയും പോർട്‌ലാൻഡ്, ചിക്കാഗോ തുടങ്ങിയ നഗരങ്ങളിലേയും കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ഇതു മാതൃകയാകുമെന്ന് അദ്ദേഹം പറയുന്നു. “ഡി.സിയിൽ ആറ് മാസമായി ഒരു കൊലപാതകവും നടന്നിട്ടില്ല” എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
എന്നാൽ ഇത് തെറ്റാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡി.സി മെട്രോപോളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം ഈ വർഷം 123 കൊലപാതകങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. നവംബർ 19-ന് ഒരു പുതിയ കൊലപാതകത്തിന്റെ അന്വേഷണവും പ്രഖ്യാപിച്ചു. 2024നെ അപേക്ഷിച്ച് 2025-ൽ കൊലപാതകങ്ങൾ 29% കുറവാണ്, പക്ഷേ ഈ ഇടിവ് ട്രംപിന്റെ ഇടപെടലിന് മുമ്പേ തുടങ്ങിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
