ന്യൂയോര്‍ക്ക്: 2020-ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം, ഫോക്‌സ് പാട്രിയറ്റ് ഓഫ് ദി ഇയര്‍ ബഹുമതി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫോക്‌സ് ന്യൂസ് പാട്രിയറ്റ് അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
''വ്യാഴാഴ്ച വൈകുന്നേരം ന്യൂയോര്‍ക്കില്‍ ഷോണ്‍ ഹാനിറ്റി ആതിഥേയത്വം വഹിക്കുന്ന ഫോക്സ് ന്യൂസ് പാട്രിയറ്റ് അവാര്‍ഡുകളില്‍ പങ്കെടുക്കാന്‍ ഞാന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എനിക്ക് ഫോക്‌സ് പാട്രിയറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചു- വളരെ നല്ലത്! അവിടെ കാണാം,'' ട്രംപ് ചൊവ്വാഴ്ച രാത്രി ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.
ആറാമത് തവണയും ഫോക്‌സ് ആതിഥേയത്വം വഹിക്കുന്ന അവാര്‍ഡുകള്‍ ഫോക്‌സ് നേഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്