ഡാളസ് ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം, ബൈജു ആലപ്പാട്ട് പ്രസിഡന്റ്

DECEMBER 5, 2024, 12:38 AM

ഡാളസ്: ക്‌നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാളസ് ഫോർട്ട് വർത്തിന്റെ (KCADFW) 2025-26 പ്രവർത്തന വർഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. KCADFW പ്രസിഡന്റായി ബൈജു പുന്നൂസ് ആലപ്പാട്ടും വൈസ് പ്രസിഡന്റായി ജോബി പഴുക്കായിലും  സെക്രട്ടറിയായി ബിനോയി പുത്തൻമഠത്തിലും ജോയിന്റ് സെക്രട്ടറിയായി അജീഷ് മുളവിനാലും  ട്രഷറർ ഷോൺ ഏലൂരും നിയമിതരായി.


കെ.സി.സി.എൻ.എ. നാഷണൽ കൗൺസിലിലേക്കു KCADFW വിന്റെ പ്രതിനിധികളായി 9 അംഗങ്ങളെയും തിരഞ്ഞെടുത്തു. സിൽവെസ്‌റ്റെർ കൊടുന്നിനാംകുന്നേൽ, ഡോ. സ്റ്റീഫൻ പോട്ടൂർ, സേവ്യർ ചിറയിൽ, ലൂസി തറയിൽ, ബിബിൻ വില്ലൂത്തറ, ജിജി കുന്നശ്ശേരിൽ, സുജിത് വിശാഖംതറ, തങ്കച്ചൻ കിഴക്കേപ്പുറത്ത്, കെവിൻ പല്ലാട്ടുമഠം എന്നിവരാണ് നാഷണൽ കൗൺസിൽ അംഗങ്ങൾ.
ഐടി രംഗത്തെ സീനിയർ പ്രൊഫഷണലായ ബൈജു ആലപ്പാട്ട് ഡാളസ് ക്‌നാനായ കമ്മ്യൂണിറ്റിയിൽ  വിവിധങ്ങളായ കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

നിലവിൽ കെ.സി.സി.എൻ.എയുടെ പബ്ലിക് റിലേഷൻ ഓഫീസറായി (PRO) പ്രവൃത്തിച്ചുവരുന്നു.
കഴിഞ്ഞ രണ്ടുമാസമായി നീണ്ടു നിന്ന ഇലക്ഷൻ പ്രോസസ്സിനു KCADFW മുൻ പ്രിസിഡന്റ് ജിജു കൊളങ്ങയിൽ നേതൃത്വം നൽകി. മുൻ പ്രിസിഡന്റുമാരായ സുജിത് ചേന്നങ്ങാട്ട്, ഡെന്നീസ് നടക്കുഴക്കൽ എന്നിവരാണ് മറ്റു ഇലക്ഷൻ ബോർഡ് അംഗംങ്ങൾ.

നോർത്ത് ടെക്‌സസിലെ ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിൽ താമസിക്കുന്ന 500 ൽ പരം  ക്‌നാനായ കത്തോലിക്ക കുടുംബങ്ങളുടെ കൂട്ടായമായായ KCADFW എന്ന സംഘടന 1992ൽ ആണ് സ്ഥാപിതമായത്.

ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഡിസംബർ 31നു KCADFW പുതുവത്സരാഘോഷത്തിൽ സത്യപ്രതിജ്ഞ ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam