വാഷിംഗ്ടണ്‍: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സിനെ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിന് പകരമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ആക്ടിംഗ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
സൈനിക പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു സിഗ്‌നല്‍ ചാറ്റില്‍ വാള്‍ട്ട്‌സ് ഒരു പത്രപ്രവര്‍ത്തകനെ ചേര്‍ത്തതായി വെളിപ്പെടുത്തിയതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് സ്ഥാനചലനം ഉണ്ടായിരിക്കുന്നത്. വാള്‍ട്ട്‌സും സഹ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അലക്‌സ് വോങ്ങും ചുമതലകള്‍ ഒഴിയുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ട്രംപ് പുതിയ ഉത്തരവാദിത്തങ്ങള്‍ പ്രഖ്യാപിച്ചത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നതിനൊപ്പം റൂബിയോ സ്റ്റേറ്റ് സെക്രട്ടറിയായി തുടരുമെന്ന് ട്രംപ് പറഞ്ഞു.
''ഐക്യരാഷ്ട്രസഭയിലെ അടുത്ത യുഎസ് അംബാസഡറായി മൈക്ക് വാള്‍ട്ട്‌സിനെ നാമനിര്‍ദ്ദേശം ചെയ്യുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. യുദ്ധക്കളത്തില്‍ യൂണിഫോമില്‍ ഇരിക്കുന്ന കാലം മുതല്‍, കോണ്‍ഗ്രസിലും എന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും, മൈക്ക് വാള്‍ട്ട്‌സ് നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കാന്‍ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്,'' ട്രംപ് സോഷ്യല്‍ മീഡിയയില്‍ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്