പ്രസിഡന്റിന്റെ കിടപ്പുമുറിയ്ക്ക് മുന്നില്‍ യുഎഫ്‌സി ഒക്ടഗണ്‍; വൈറ്റ് ഹൗസ് ചരിത്രത്തില്‍ ആദ്യമായി കെയ്ജ് ഫൈറ്റ്!

JUNE 14, 2026, 7:09 AM

വാഷിംഗ്ടണ്‍: ആഭ്യന്തര-വിദേശ പ്രതിസന്ധികള്‍ക്കിടയിലും തന്റെ വേറിട്ട ശൈലി കൊണ്ട് വീണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിന്റെ തെക്കേ പുല്‍ത്തകിടിയില്‍ പ്രത്യേകം തയ്യാറാക്കിയ താല്‍ക്കാലിക അരീനയില്‍ ഏഴ് മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് മത്സരങ്ങള്‍ക്കാണ് ട്രംപ് ആതിഥേയത്വം വഹിക്കുന്നത്.

അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി 'യുഎഫ്‌സി ഫ്രീഡം 250' എന്ന് പേരിട്ടിരിക്കുന്ന ഈ കായിക മാമാങ്കം, പ്രസിഡന്റിന്റെ കിടപ്പുമുറിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന ദൂരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാം വട്ട അധികാരമേറ്റെടുക്കലിന്റെ 17-ാം മാസത്തില്‍, തന്റെ അധികാരം ഉറപ്പിച്ചു നിര്‍ത്താനും കരുത്ത് പ്രകടിപ്പിക്കാനുമാണ് ട്രംപ് ഇത്തരം ഒരു നീക്കത്തിലൂടെ ശ്രമിക്കുന്നത്.

യുദ്ധകാലത്തെ വിനോദം; ടിക്കറ്റുകളും വിവാദങ്ങളും

നാല് മാസം പിന്നിട്ട ഇറാന്‍ യുദ്ധം കാരണം അമേരിക്കയില്‍ ഉപഭോക്തൃ വില സൂചിക മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നതിനിടയിലാണ് ഈ കായിക മത്സരം നടക്കുന്നത്. 'ദി ക്ലോ' എന്ന് പേരിട്ടിരിക്കുന്ന 92 അടി ഉയരമുള്ള താല്‍ക്കാലിക വേദിക്കുള്ളില്‍ 14 അന്താരാഷ്ട്ര കെയ്ജ് ഫൈറ്റര്‍മാരാണ് ഏറ്റുമുട്ടുന്നത്. ഇതില്‍ പ്രധാന മത്സരത്തില്‍ യുഎഫ്‌സി ലൈറ്റ്വെയ്റ്റ് ചാമ്പ്യന്‍ ഇലിയ ടോപുരിയയും ജസ്റ്റിന്‍ ഗേച്ചിയും തമ്മിലാണ് പോരാട്ടം.


പൊതുജനങ്ങള്‍ക്ക് ഈ മത്സരത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നില്ല. പകരം ഒരു ദശലക്ഷം ഡോളറിലധികം സംഭാവന നല്‍കിയ അതിഥികള്‍ക്കാണ് യുഎഫ്‌സി ടിക്കറ്റുകള്‍ നല്‍കിയത്. കൂടാതെ കാണികളില്‍ നാലിലൊന്ന് ഭാഗം സൈനിക ഉദ്യോഗസ്ഥരായിരിക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. ഫെഡറല്‍ ഭൂമിയില്‍ ഒരു സ്വകാര്യ കമ്പനിയുടെ പരിപാടി നടത്താന്‍ ട്രംപ് തന്റെ വിപുലമായ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചതിനെതിരെ വലിയ നിയമപോരാട്ടങ്ങളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പരിപാടി തടയണമെന്ന ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിക്കളഞ്ഞു. യുഎഫ്‌സി ചീഫ് എക്‌സിക്യൂട്ടീവ് ഡാന വൈറ്റുമായി ട്രംപിനുള്ള ദീര്‍ഘകാല സൗഹൃദമാണ് ഈ മത്സരത്തിന് പിന്നില്‍. പരിപാടിക്കായി 60 ദശലക്ഷം ഡോളറിലധികം ചിലവഴിച്ചതായും ഇതില്‍ നിന്ന് ലാഭമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നുമാണ് യുഎഫ്‌സി വ്യക്തമാക്കുന്നത്.

ജനവികാരം ട്രംപിന് അനുകൂലമല്ല

റോയിട്ടേഴ്‌സ്-ഇപ്‌സോസ് സംയുക്തമായി നടത്തിയ ഓണ്‍ലൈന്‍ സര്‍വേ പ്രകാരം ഭൂരിഭാഗം അമേരിക്കക്കാരും ഈ പരിപാടിയെ അനുകൂലിക്കുന്നില്ല. സര്‍വേയില്‍ പങ്കെടുത്തവരില്‍ 16 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിന്റെ ഈ നടപടി ശരിയാണെന്ന് അഭിപ്രായപ്പെട്ടത്. നിലവില്‍ എംഎംഎ ആരാധകരില്‍ 45 ശതമാനം പേര്‍ മാത്രമാണ് ട്രംപിന്റെ ഭരണത്തെ അനുകൂലിക്കുന്നത്.

ജി-7 ഉച്ചകോടിക്കായി ഫ്രാന്‍സിലേക്ക് പോകേണ്ടിരുന്ന ട്രംപ്, ഈ കെയ്ജ് ഫൈറ്റില്‍ പങ്കെടുക്കുന്നതിനായി തന്റെ യാത്ര തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വൈറ്റ് ഹൗസിന്റെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഈ കെയ്ജ് ഫൈറ്റ് കാണാന്‍ പതിനായിരങ്ങളാണ് വൈറ്റ് ഹൗസിന് പുറത്തുള്ള പാര്‍ക്കില്‍ തടിച്ചുകൂടിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam