അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യൂറോപ്യൻ യൂണിയൻ നിന്നുള്ള ഇറക്കുമതികൾക്ക് ജൂൺ 1 മുതൽ 50% തീരുവ ഇടാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും, അദ്ദേഹം ആ തീരുമാനത്തിൽ നിന്നും പിന്മാറി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾക്ക് ജൂലൈ 9 വരെ സമയം നൽകി എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇക്കാര്യത്തിൽ ഇനി ചർച്ചകളുമായി മുന്നോട്ട് പോകില്ലെന്നാണ് ട്രംപ് മുൻപ് പറഞ്ഞത്. ഇതിൽ ആഗോള സാമ്പത്തിക വിപണികൾ വലിയ ആശങ്കയിൽ ആയിരുന്നു. പിന്നീട്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായ ഉർസുല വോൺ ഡെർ ലെയൻ കൂടുതൽ സമയം വേണമെന്ന് ട്രംപിനോട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നു, തുടർന്ന് ട്രംപ് അതിന് സമ്മതിച്ചു.
"നല്ലൊരു ഫോൺ കോൾ ആയിരുന്നു എന്നും അവരെ വിശ്വസിച്ചാണ് ഞാൻ തീരുവ നീട്ടിയത്" എന്നുമാണ് ട്രംപ് പറഞ്ഞത്. "യൂറോപ്യൻ യൂണിയൻ ഉടൻ ചർച്ചകൾക്ക് തയ്യാറാണ്. നല്ലൊരു കരാർ ഉണ്ടാകാൻ ജുലൈ 9 വരെ സമയം വേണം" എന്നാണ് വോൺ ഡെർ ലെയൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്