ചിലിയിലെ കാട്ടുതീയില്‍ 15 പേര്‍ മരിച്ചു; 50,000 ത്തോളം ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു

JANUARY 18, 2026, 7:13 PM

സാന്റിയാഗോ: തെക്കന്‍ ചിലിയില്‍ നിയന്ത്രണാതീതമായി പടര്‍ന്ന കാട്ടുതീയില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെടുകയും 50,000 ത്തിലധികം പേരെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തതായി സര്‍ക്കാര്‍ വ്ൃത്തങ്ങള്‍ അറിയിച്ചു. സാന്റിയാഗോയില്‍ നിന്ന് ഏകദേശം 300 മൈല്‍ തെക്ക് ന്യൂബിള്‍, ബയോബിയോ മേഖലകളില്‍ രണ്ട് ദിവസമായി പടര്‍ന്നുപിടിച്ച തീപിടുത്തങ്ങള്‍ സംബന്ധിച്ച് മറുപടി നല്‍കുകയായിരുന്നു സുരക്ഷാ മന്ത്രി ലൂയിസ് കോര്‍ഡെറോ.

പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വേനല്‍ക്കാലത്തെ ശക്തമായ കാറ്റും ചൂടുള്ള കാലാവസ്ഥയും കാരണം പടര്‍ന്നുപിടിച്ച തീ അണയ്ക്കാന്‍ ഏകദേശം 4,000 അഗ്‌നിശമന സേനാംഗങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മേഖലയില്‍ താപനില 100 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ എത്തുമെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നമ്മള്‍ സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അല്‍വാരോ എലിസാല്‍ഡെ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ പ്രസിഡന്റ് ന്യൂബിളിലും ബയോബിയോയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചിലിയിലെ CONAF ഫോറസ്ട്രി ഏജന്‍സിയുടെ കണക്കനുസരിച്ച്, ഞായറാഴ്ച വരെ രാജ്യത്തുടനീളം 20 ലധികം കാട്ടുതീ അണയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചു. അതുകൊണ്ടാണ് അടിയന്തര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് എല്ലാവരോടും ആഹ്വാനം ചെയ്യുന്നതെന്ന് സുരക്ഷ ഏജന്‍സി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam