വിദേശ ഡോക്ടർമാർക്കുള്ള വിസ വിലക്ക് ട്രംപ് ഭരണകൂടം നീക്കി

MAY 5, 2026, 12:14 AM

വാഷിംഗ്ടൺ ഡി.സി: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്ക് ഏർപ്പെടുത്തിയിരുന്ന കർശനമായ വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം.

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, വിദേശ ഡോക്ടർമാരുടെ വിസ നടപടികൾ പുനരാരംഭിക്കാൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) അനുമതി നൽകി.

39 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങളിൽ നിന്നാണ് ഡോക്ടർമാരെ ഒഴിവാക്കിയത്.

vachakam
vachakam
vachakam

2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന യാത്രാ വിലക്കിനെത്തുടർന്ന് വിസ പുതുക്കലുകളും ഗ്രീൻ കാർഡ് അപേക്ഷകളും തടസ്സപ്പെട്ടിരുന്നു.

അമേരിക്കയിലെ ആരോഗ്യ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്താണ് ഈ പിൻമാറ്റം. യുഎസിലെ ഡോക്ടർമാരിൽ കാൽഭാഗവും വിദേശത്ത് പരിശീലനം നേടിയവരാണ്.

വിദേശ ഡോക്ടർമാരിൽ 64 ശതമാനവും സേവനമനുഷ്ഠിക്കുന്നത് ഗ്രാമീണ മേഖലകളിലും ഡോക്ടർമാരുടെ കുറവുള്ള പ്രദേശങ്ങളിലുമാണ്. നിയന്ത്രണം തുടരുന്നത് ആരോഗ്യരംഗത്തെ തകർക്കുമെന്ന് മെഡിക്കൽ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

vachakam
vachakam
vachakam

ഈ പുതിയ ഉത്തരവോടെ വിദേശ ഡോക്ടർമാർക്ക് അമേരിക്കൻ ആശുപത്രികളിൽ ജോലി ചെയ്യുന്നതിനായുള്ള വിസകൾ തടസ്സമില്ലാതെ ലഭിക്കും.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam