അമേരിക്കക്കാർ ഈ വർഷത്തെ വേനൽക്കാല യാത്രാ പദ്ധതികൾ വീണ്ടും ആലോചിക്കുകയാണ്. ഇന്ധനവില വർധനവും വിമാന ടിക്കറ്റ് നിരക്കിലെ വർധനയും ആഗോള അനിശ്ചിതത്വവും കാരണം, വിദേശയാത്രകൾ ഒഴിവാക്കി വീട്ടിനടുത്തുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്ന പ്രവണതയും ശക്തമാകുന്നു എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇറാൻ യുദ്ധത്തെ തുടർന്ന് ജെറ്റ് ഇന്ധനവില കുത്തനെ ഉയർന്നതോടെ വിമാന സർവീസുകൾ കുറയുകയും ടിക്കറ്റ് നിരക്കുകൾ കൂടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി യാത്ര ചെയ്യാനുള്ള ചെലവ് വളരെയധികം ഉയർന്നിരിക്കുകയാണ്. ചില അപകട സാധ്യതയുള്ള മേഖലകൾ ഒഴിവാക്കാൻ വിമാനക്കമ്പനികൾ റൂട്ടുകൾ മാറ്റുകയും സർവീസുകൾ കുറയ്ക്കുകയും ചെയ്യുന്നു. ഇതോടെ യാത്രാ ഓപ്ഷനുകൾ കുറയുകയും പദ്ധതികൾ രൂപപ്പെടുത്തുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുന്നു.
അതേസമയം, ചില റിപ്പോർട്ടുകൾ പ്രകാരം അമേരിക്കക്കാരിൽ പലരും യാത്ര പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്നു. യാത്രാബജറ്റ് ശരാശരി 20 ശതമാനത്തിലധികം കുറച്ചതായും, ആളുകൾ കൂടുതലും ലാഭകരമായി ലഭിക്കുന്ന ലഭിക്കുന്ന യാത്രകൾ തിരഞ്ഞെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ചിലർ വിദേശയാത്ര ഒഴിവാക്കി:
ഇവയെ തിരഞ്ഞെടുക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മറ്റൊരു പ്രധാന മാറ്റം “ഫ്ലെക്സിബിലിറ്റി” ആണ്. പലരും:
എന്നിങ്ങനെ സുരക്ഷിതമായ ഓപ്ഷനുകൾ നോക്കുകയാണ്. മുമ്പ് മാസങ്ങൾക്കുമുമ്പ് ബുക്കിംഗ് ചെയ്തിരുന്ന യാത്രകൾ ഇപ്പോൾ പലരും അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കുകയാണ്. സാഹചര്യങ്ങൾ എങ്ങനെ മാറുന്നു എന്ന് കണ്ടശേഷം മാത്രമാണ് പലരും തീരുമാനമെടുക്കുന്നത്.
അതിനൊപ്പം, ചിലർ ഇപ്പോഴും യാത്ര തുടരുന്നുണ്ടെങ്കിലും: ചെലവ് കുറച്ച്, ആർഭാടം ഒഴിവാക്കി കൂടുതൽ പ്ലാനിംഗ് നടത്തി യാത്ര ചെയ്യുകയാണ്.
മിഡിൽ ഈസ്റ്റിലെ അനിശ്ചിതത്വം കാരണം പലരും യൂറോപ്പിലേക്കോ അമേരിക്കയ്ക്കുള്ളിലെ ആഭ്യന്തരയാത്രകളിലേക്കോ മാറുകയാണ്. സുരക്ഷിതവും സ്ഥിരതയുള്ളതുമായ സ്ഥലങ്ങളാണ് ഇപ്പോൾ കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത്.
ഇതോടെ ടൂറിസം പ്രവണതകളും മാറുകയാണ്. ആളുകൾ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്കല്ല, സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലങ്ങളിലേക്കാണ് പോകുന്നത്. എന്നാൽ പ്രതിസന്ധികൾ ഉണ്ടായിട്ടും യാത്രകൾ നിർത്തിയിട്ടില്ല. ഇപ്പോൾ ആളുകൾ കൂടുതൽ ജാഗ്രതയോടെ പദ്ധതികൾ തയ്യാറാക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
