ന്യൂയോർക്ക്: ഒക്ടോബർ അഞ്ചിന് ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് ന്യൂയോർക്കിൽ നടക്കുന്ന ക്രിസ്ത്യൻ സംഗീത നിശയുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം നടത്തുകയുണ്ടായി.
റവ. ഫാദർ മാത്യു തോമസ് (സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച്, വാലി കോട്ടേജ്) പ്രാർത്ഥിച്ചു. റോക്‌ലാൻഡ് കൗണ്ടി ലെജിസ്‌ലേറ്റർ ഡോ. ആനി പോൾ ഇവന്റ് അസോസിയേറ്റ് സ്‌പോൺസറായ നോഹാ ജോർജ് (ഗ്ലോബൽ കൊളിഷൻ ബോഡി വർക്‌സ്) ആദ്യ ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.
'സ്‌നേഹ സങ്കീർത്തനം' എന്ന ഈ സംഗീത നിശ എൽമൻഡിലുള്ള മലങ്കര കാത്തോലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ (1510 DePaul St, Elmont, NY) വച്ചാണ് നടത്തപ്പെടുന്നത്.
ഗായകരായ ഇമ്മാനുവൽ ഹെന്റി, റോയി പുത്തൂർ, മെറിൻ ഗിഗ്രറി, മരിയ കോലടി കൂടാതെ കേരളത്തിൽ അറിയപ്പെടുന്ന ഓർക്കസ്ട്ര ടീം ഈ മ്യൂസിക്കൽ ഈവന്റ് മികവുറ്റതാക്കും.
വ്യത്യസ്ത നിറഞ്ഞ ഈ ഗാന സദ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
