'ഈ ആക്രമണം ഒഴിവാക്കേണ്ടതായിരുന്നു'; ഇസ്രയേലിനെ തള്ളി ട്രംപ്, തിരിച്ചടിക്ക് ഒരുങ്ങി ഇറാന്‍

JUNE 14, 2026, 11:39 AM

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സമാധാന ഉടമ്പടിക്ക് തൊട്ടരികില്‍ നില്‍ക്കെ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബെയ്റൂട്ടില്‍ ഇന്ന് നടന്ന ആക്രമണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇസ്രയേലും ഹിസ്ബുള്ളയും ഉള്‍പ്പെടെയുള്ള എല്ലാ കക്ഷികളും ആക്രമണങ്ങളില്‍ നിന്ന് പിന്മാറണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബെയ്റൂട്ടില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ളയുടെ ആസ്ഥാനമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്

ആക്രമണത്തിന് പിന്നാലെ ഇറാനില്‍ നിന്നും തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇസ്രയേലില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സമാധാന ചര്‍ച്ചകള്‍ക്കിടയിലെ ഇസ്രയേല്‍ കടന്നുകയറ്റം അമേരിക്കയുടെ പരാജയമാണെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഘാലിബാഫ് വിമര്‍ശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam