വില്‍പ്പനയ്‌ക്കെത്തിയത് മരിക്കുന്നതിന് തലേദിവസം; ചാര്‍ലി കിര്‍ക് വധത്തില്‍ ദുരൂഹതയുയര്‍ത്തി 'ദി ഷൂട്ടിങ് ഓഫ് ചാര്‍ളി കിര്‍ക്' എന്ന പുസ്തകം

SEPTEMBER 13, 2025, 8:09 PM

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ ചാര്‍ലി കിര്‍ക്കിന്റെ മരണത്തിന് പിന്നാലെ ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തിയ പുസ്തകം നിരവധി ചോദ്യങ്ങളുയര്‍ത്തുകയാണ്. 'ദി ഷൂട്ടിങ് ഓഫ് ചാര്‍ളി കിര്‍ക്' എന്ന പുസ്തകമാണ് കിര്‍ക് വെടിയേറ്റ് മരിക്കുന്നതിന്റെ തലേദിവസം വില്‍പ്പനയ്‌ക്കെത്തിയത്. അനസ്‌തേഷ്യ ജെ. കെയ്സി എന്ന വ്യക്തിയാണ് പുസ്തകത്തിന്റെ രചയിതാവ്. 

ബുധനാഴ്ച യുഎസിലെ യൂട്ടായിലെ യൂട്ടാ വാലി സര്‍വകലാശാലയില്‍ രാഷ്ട്രീയ സംവാദത്തിനിടെയാണ് കിര്‍ക് വെടിയേറ്റ് മരിച്ചത്. യൂട്ടാ വാലി സര്‍വകലാശാലയിലെ ആക്രമണം, അതിന്റെ അനന്തരഫലങ്ങള്‍, അമേരിക്കയുടെ പ്രതികരണം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരണം എന്ന തലക്കെട്ടോടുകൂടിയാണ് പുസ്തകം ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തിയത്. ഇതോടെ ആരാണ് അനസ്‌തേഷ്യയെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേസമയം, പുസ്തകത്തിന്റെ ലിസ്റ്റിങ് ആമസോണ്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.

സാങ്കേതിക തകരാര്‍ കാരണം പുസ്‌കകം പ്രദര്‍ശിപ്പിച്ചിരുന്ന പ്രസിദ്ധീകരണ തീയതി തെറ്റായിരുന്നെന്നും ആശയക്കുഴപ്പത്തിന് ക്ഷമ ചോദിക്കുന്നെന്നും ആമസോണ്‍ വക്താവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam