ടെക്‌സാസ്: ടെക്‌സസ് ക്രിസ്ത്യൻ യൂണിവേഴ്‌സിറ്റി (ടിസിയു) ടെക്‌സാസിലെ അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ പ്രഖ്യാപിച്ചു. 2026 അധ്യയന വർഷം മുതൽ, 'ടിസിയു ഫോർ ടെക്‌സൻസ്' എന്ന പുതിയ പദ്ധതിയിലൂടെ യോഗ്യരായ ബിരുദ വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് പൂർണ്ണമായും സൗജന്യമായിരിക്കും.
ഇതിനുപുറമെ, ഭക്ഷണം, താമസം എന്നിവയ്ക്കുള്ള സാമ്പത്തിക സഹായവും ലഭിക്കും.
വാർഷിക വരുമാനം 70,000 ഡോളറിൽ താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള, Pell Grantsന് അർഹതയുള്ള ടെക്‌സസ് നിവാസികളായ ആദ്യവർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്കായി ടിസിയുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
