ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് വയറിളക്കത്തിനുള്ള മരുന്ന് നൽകിയ അധ്യാപിക പിടിയിൽ

FEBRUARY 7, 2026, 1:19 AM

ഇല്ലിനോയി:അമേരിക്കയിലെ ഇല്ലിനോയിയിൽ ഡേകെയറിലെ കുട്ടികൾക്ക് അവരുടെ സമ്മതമില്ലാതെ വയറിളക്കത്തിനുള്ള മരുന്ന് (Laxatives) നൽകിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. സെന്റ് ചാൾസിലെ 'ദി ലേണിംഗ് എക്‌സ്പീരിയൻസ്' എന്ന സ്ഥാപനത്തിലെ അധ്യാപികയായ യീസൽ ജെ. ജുവാരസ്  ആണ് പിടിയിലായത്.

രണ്ട് വയസ്സോ അതിൽ താഴെയോ പ്രായമുള്ള മൂന്ന് കുട്ടികൾക്ക് ഇവർ മരുന്ന് നൽകിയതായി പോലീസ് സ്ഥിരീകരിച്ചു. കുട്ടികളെ വീട്ടിലേക്ക് നേരത്തെ അയക്കുന്നതിനും തന്റെ ജോലിഭാരം കുറയ്ക്കുന്നതിനുമായി 'മിഠായി' ആണെന്ന് പറഞ്ഞാണ് മരുന്ന് നൽകിയിരുന്നത്.

കുട്ടികൾക്ക് തുടർച്ചയായി വയറിളക്കം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് വിവരം പുറത്തായത്. ഇതേത്തുടർന്ന് ഡേകെയർ ഡയറക്ടർ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും പോലീസ് കേസെടുക്കുകയും ചെയ്തു.

vachakam
vachakam
vachakam

മരുന്ന് നൽകിയതിനെത്തുടർന്ന് കുട്ടികൾക്ക് നിർജ്ജലീകരണം, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതായി മാതാപിതാക്കൾ പറഞ്ഞു.

കുട്ടികളുടെ ജീവന് ഭീഷണിയുയർത്തുന്ന രീതിയിൽ പെരുമാറിയതിനും ശാരീരിക ഉപദ്രവത്തിന് ശ്രമിച്ചതിനും അധ്യാപികയ്‌ക്കെതിരെ ആറ് മിസ്‌ഡെമീനർ (Misdemeanor) കേസുകൾ ചുമത്തിയിട്ടുണ്ട്.

പി പി ചെറിയാൻ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam