റവ. ജേക്കബ് തോമസ് നയിച്ച 'സ്വർഗീയ നാദം' സംഗീത വിരുന്ന് ശ്രോതാക്കൾക്ക് വേറിട്ടൊരു അനുഭവമായി

JANUARY 26, 2026, 5:06 AM

അറ്റ്‌ലാന്റ: പ്രശസ്ത ഗായകനും വരികളെഴുത്തുകാരനുമായ അറ്റ്‌ലാന്റ മാർത്തോമാ ചർച്ച് വികാരി റവ. ജേക്കബ് തോമസ് (ആനിക്കാട് അച്ചൻ) നയിച്ച 'ഫേസ് ടു ഫേസ്' ലൈവ് സ്ട്രീമിംഗ് സംഗീത നിശ ഭക്തിസാന്ദ്രമായി സമാപിച്ചു.

സ്വർഗീയ നാദം കൂട്ടായ്മ  ജനുവരി 25 ഞായറാഴ്ച വൈകിട്ട് നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതപ്രേമികൾ സൂം പ്ലാറ്റ്‌ഫോമിലൂടെ പങ്കെടുത്തു.

നാൽപ്പതിലധികം ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനുമായ റവ. ജേക്കബ് തോമസിന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായ ഈ പരിപാടിയിൽ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങൾ ആലപിക്കപ്പെട്ടു.

vachakam
vachakam
vachakam


മാരാമൺ കൺവെൻഷൻ ക്വയറിലൂടെയും 'ജീവന്ധാര' എന്ന സംഗീത ആൽബത്തിലൂടെയും ശ്രദ്ധേയനായ അച്ചന്റെ ആത്മീയ ഗാനങ്ങൾ ശ്രോതാക്കൾക്ക് വേറിട്ടൊരു അനുഭവമായി.റവ. സാം ലൂക്കോസിന്റെ പ്രാർത്ഥനയോടെ സംഗീത വിരുന്നിന് തുടക്കം കുറിച്ചു

സണ്ണി അറ്റ്‌ലാന്റ, ജോജു സക്കറിയാ, സിജി ആനന്ദ്, റവ. സാം ലൂക്കോസ്, ഷീബ, ബീന, ഇഷ വിനീഷ്, രജനി, മേഴ്‌സി, ജെനി എന്നിവർ ഗാനങ്ങൾ ആലപിച്ചു. മാർത്തോമാ സുവശേഷ പ്രസംഗ സംഘം ഗോസ്പൽ ടീം മുൻ ഡയറക്ടർ കൂടിയായ റവ. ജേക്കബ് തോമസ് തന്റെ സുവശേഷ ശുശ്രൂഷയും സംഗീത വാസനയും കോർത്തിണക്കി നടത്തിയ ഈ സംഗീത സായാഹ്നം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി

vachakam
vachakam
vachakam

.അലക്‌സ് തോമസ് നന്ദി പറഞ്ഞു. സിസിലി സണ്ണി,  മാത്യൂസ് സഖറിയാ, ഫിന്നി വർഗീസ്  സാങ്കേതിക സഹായം നൽകി. ഐ പി ൽ കോർഡനേറ്റർ സി. വി. സാമുവേലിന്റെ  സമാപന പ്രാർത്ഥനക്കും റവ സുനിൽ അച്ചന്റെ ആശീർവാദത്തിനും ശേഷം  സംഗീത വിരുന്നു സമാപിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam