ബേടൗൺ (ടെക്‌സസ്): ഹൈസ്‌കൂൾ ക്ലാസ് മുറിക്കുള്ളിലുണ്ടായ തർക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ വിദ്യാർത്ഥി മരിച്ചു. ബേടൗണിലെ സ്‌റ്റെർലിംഗ് ഹൈസ്‌കൂളിൽ ബുധനാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
രാവിലെ 10:42ഓടെ രണ്ട് ആൺകുട്ടികൾ തമ്മിലുണ്ടായ വഴക്കിനിടെയാണ് സംഭവം. 18 വയസ്സുള്ള വിദ്യാർത്ഥി പ്രായപൂർത്തിയാകാത്ത സഹപാഠിയെ കത്രിക കൊണ്ട് കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ എയർ ആംബുലൻസ് (Life Flight) വഴി ടെക്‌സസ് മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലാവസ്ഥാ പ്രശ്‌നങ്ങൾ കാരണം സ്‌കൂളിൽ വിമാനം ഇറക്കാൻ കഴിയാത്തതിനാൽ ആദ്യം ആംബുലൻസിൽ വിമാനത്താവളത്തിൽ എത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആക്രമണം നടത്തിയ 18കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് സ്‌കൂളിൽ താൽക്കാലികമായി നിയന്ത്രണങ്ങൾ (Hold) ഏർപ്പെടുത്തിയെങ്കിലും പിന്നീട് ഇത് നീക്കി. ക്യാമ്പസിൽ നിലവിൽ മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
കുട്ടികളുടെ സ്വകാര്യത മാനിച്ച് ഇവരുടെ പേരുവിവരങ്ങൾ സ്‌കൂൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാമുകിയുടെ മരണം നായയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവിന് 40 വർഷം തടവ്
ഒക്ലഹോമ സ്‌കൂൾ വെടിവെപ്പിൽ പ്രിൻസിപ്പാളിന് പരിക്ക്: പ്രതി മുൻ വിദ്യാർത്ഥി
അമേരിക്കൻ സൈനികന്റെ ഭാര്യയെ ഇമിഗ്രേഷൻ തടങ്കലിൽ നിന്ന് മോചിപ്പിച്ചു
അമേരിക്കയിൽ രാഷ്ട്രീയ പോര് മുറുകുന്നു; ഇറാൻ വിഷയത്തിലെ പരാമർശങ്ങളെത്തുടർന്ന് ട്രംപിനെതിരെ വിമർശനവുമായി പ്രതിപക്ഷം